വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101227

പള്ളിയും നിസ്കാരവും ഇല്ലാത്ത നിനാക്കൊക്കെ ഇവിടെ എന്തു കാര്യം?

പള്ളിയും നിസ്കാരവും ഇല്ലാത്ത നിനാക്കൊക്കെ ഇവിടെ എന്തു കാര്യം?
ഒരു മഹല്ല് കമ്മറ്റിയുടെ ജനറല്‍ ബോഡിയില്‍ പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം ഇത് മഹല്ല്
കമ്മറ്റിയുടെ ഭരണഘടന അംഗീകരിച്ച അവകാശമാണ് ഒരാള്‍ സ്ഥിരമായി പള്ളിയില്‍ വരാത്തതു
കൊണ്‍ട് അയാള്‍ക്ക് അഭിപ്രായ സ്വാതന്ത്രം നിഷേധിക്കുക എന്ന് പറഞ്ഞാല്‍ നീതിബോധമുള്ള ആര്‍ക്കെങ്കിലും
അത് അംഗീകരിക്കാന്‍ കഴിയുമൊ? അബൂദാബി കമ്മറ്റിയുടെ കത്ത് വായനക്കിടയില്‍ നമ്മുടെ ജനറല്‍ സെക്രട്ടറിയായ ആര്‍ എച്ച്. മുഹമ്മദാലി യോട് സംശയം ചോദിച്ച വി.ശറഫുവിനോട് സെക്രട്ടറി പറഞ്ഞത് അല്‍പം ക്രൂരമായിപോയി
പള്ളിയും നിസ്കാരവും ഇല്ലാത്ത നിനാക്കൊക്കെ ഇവിടെ എന്തു കാര്യം എന്നാണ് അദ്ദേഹം ചോദിച്ചത്
തുടര്‍ന്ന് സദസ്സ് പ്രക്ഷുബ്ദമായി മാപ്പ് പറഞ്ഞ് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കാതെ ആര്‍ എച്ചിന്‍റെ മകന്‍ അടക്കം ധിക്കാരപരമായി ഇടപെട്ടതാണ് കൂടുതല്‍ സങ്കീര്‍ണമായത് തുടര്‍ന്ന് യോഗ നടപടികള്‍ നിര്‍ത്തി വെച്ചു പിരിഞ്ഞു
നിങ്ങളുടെ അഭിപ്രായം കമന്‍റ്ആയി പോസ്റ്റ്‌ ചെയ്യാം
അയച്ചു തന്നത് Hamza Arakkal

3 comments:

Anonymous said...

allenkilum niskaramillathavanu palliyilentha karyam? Avanenthinanu niskarikkunnavarkku vendi orukkiya sthalathe kkurich abiprayam parayunnath.

ASHARAF VATTEKKAD said...

NAMMUDE NATTIL NAMSKARIKKATHE VERUTHE NADAKKUNNA ORUPADU PERUNDU. PAKSHE AVARE NALLA UPADESHAM NALKI PALLIYILEKK KONDU POKUNNAVAR ETHRA PERUNDU??.....COMMITY SAMBANDAMAYA SAMSHAYANIVARANATHINU ELLAVARKUM ARHATHAYUNDU.... NAMASKARIKKATHAVAN ENN AKSHEPIKKUNNATHILUM NALLATH NAMASKARIKKANULLA PRACHODANAM NALKALANU....

സക്കാഫ് vattekkad said...

Comment by Noufal 12 hours ago

പള്ളി കമ്മിറ്റി ജെനറല്‍ ബോഡിയില്‍ സെക്രട്ടറി ഉപയോഗിച്ച വാക്ക് ചിലപ്പോള്‍ തെറ്റായിരിക്കാം, പക്ഷേ നിര്‍ഭാഗ്യകരമായ ആ വാക്കുകളിലെ തെറ്റും ശരിയും ഒരു സര്‍വേ നടത്തി കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത് ഒഴിവാക്കേണ്ടതാണ്. നമുക്ക് വേണ്ടത് എത്രയും പെട്ടന്ന് നമ്മുടെ മഹല്ലില്‍ ഏറ്റവും നല്ല ഒരു കമ്മിറ്റി തെരെഞ്ഞെടുക്കപ്പെടുകയാണ്, അതിനു വേണ്ട പോസിറ്റിവായ ചര്‍ച്ചകളും അഭിപ്രായങ്ങളുമാണ് ഉണ്ടാകേണ്ടത്. തീര്‍ച്ചയായും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിക്കുന്നവരും സംശുദ്ധമായ സ്വഭാവതതിനുടമകളുമായിരിക്കണം കമ്മിറ്റിയില്‍ വരേണ്ടത്. മദ്യം, പലിശ, ലോട്ടറി, ചൂതാട്ടം മുതലായവയുമായി ബന്ധപ്പെട്ടവര്‍ ഒരിക്കലും നേതൃനിരയിലേക്ക് വരാതെ നോക്കേണ്ടതാണ്. ഗ്രൂപ്പും പക്ഷവും രാഷ്ട്രീയവും നോക്കാതെ മഹല്ലിന്റെ നന്മക്ക് വേണ്ടി അല്ലാഹുവിന്റെ തൃപ്തി മാത്രം കാംഷിച്ചു ഉറച്ച തീരുമാനമെടുക്കാന്‍ കഴിവുള്ള ശക്തനായ ഒരാളായിരിക്കണം പ്രസിഡന്റായി വരേണ്ടത്. കണക്കുകളും രേഖകളും കൃത്യമായി കൊണ്ടുനടക്കാന്‍ പ്രാപ്തിയും പാടവവും വിശ്വസ്തനുമായ ഒരു സെക്രട്ടറിയും സാമ്പത്തിക അച്ചടക്കവും വിശ്വസ്തനുമായ ട്രെഷററഉം വേണം. ജോയിന്റ് സെക്രെട്ടറി സ്ഥാനത്തേക്കും മറ്റു കമ്മിറ്റി അംഗങ്ങളായും കഴിവുള്ള യുവാക്കളെയും കൊണ്ടുവരേണ്ടതാണ്. എല്ലാ ഭിന്നിപ്പുകളും മാറ്റി നാടിന്‍റെ നന്മക്കു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ല ഒരു കമ്മിറ്റി എത്രയും പെട്ടെന്ന് ഉണ്ടാകാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

നൗഫല്‍ A.V
+971507898404

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍