വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111201

കടപ്പുറം ഗ്രാമപഞ്ചായത്ത് KADAPPURAM GRAMAPANCHAYATH

                കടപ്പുറം ഗ്രാമപഞ്ചായത്ത്

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍, ചാവക്കാട് ബ്ലോക്കിലാണ് കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കടപ്പുറം വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന കടപ്പുറം ഗ്രാമപഞ്ചായത്തിന് 9.63 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് കനോലികനാലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും, തെക്കുഭാഗത്ത് ചേറ്റുവപുഴയും, വടക്കുഭാഗത്ത് ചാവക്കാട് മുനിസിപ്പാലിറ്റിയുമാണ്. പുരാതനകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും അറബിനാടുകളില്‍ നിന്നും പായ്ക്കപ്പലുകളും ഉരുകളും വന്ന് ഈ പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയായ ചേറ്റുവ അഴിമുഖം കടന്ന് ഈ പഞ്ചായത്തിലെ കായല്‍ത്തീരങ്ങളില്‍ പാണ്ടികശാലകള്‍ കെട്ടി നാണ്യവിളകള്‍ കയറ്റിക്കൊണ്ടുപോവുകയും വിപണനം നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അഞ്ചങ്ങാടിയില്‍ ബ്രിട്ടീഷുകാരനായ ബ്രണ്ണന്‍ സായ്പ് വ്യാപാരസ്ഥാപനം നടത്തിയതായും രേഖകളുണ്ട്. പായ്ക്കപ്പലുകള്‍ക്കും ഉരുകള്‍ക്കും ഗതാഗതം നടത്തുന്നതിന് സഹായമാകുന്നതിനും ചേറ്റുവ അഴിയുടെ സ്ഥാന നിര്‍ണ്ണയത്തിനുമായി ഈ പഞ്ചായത്തില്‍ ഒരു കൂറ്റന്‍ കൊടിമരം ഉണ്ടായിരുന്നത് പ്രസിദ്ധമാണ്. ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ 1947-നു ശേഷമുള്ള കാലഘട്ടത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കടല്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന മണല്‍കുന്നുകളും, താഴ്ന്ന സമതലപ്രദേശവും, അല്പം ഉയര്‍ന്ന് കായലിനോട് ചേര്‍ന്നുകിടക്കുന്ന കളിമണ്‍പ്രദേശവുമാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ കൂടുതലായുള്ളത്. ബ്രിട്ടീഷ് മലബാര്‍ ജില്ലയിലെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്തിരുന്ന പൊന്നാനി താലൂക്കില്‍ ചാവക്കാട് ഫര്‍ക്കയിലെ ഒരംശമായിരുന്നു മുന്‍കാലത്ത് കടപ്പുറം. 12 ജുമാഅത്ത് പള്ളികളും 18 ചെറുപള്ളികളും ചെറുതും വലുതുമായ 15 ക്ഷേത്രങ്ങളും ഈ പഞ്ചായത്തില്‍ ഉണ്ട്. ഇരട്ടപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന മൊഹിയദ്ദീന്‍ പള്ളിയില്‍ കൊല്ലംതോറും നടത്തിവരാറുള്ള നേര്‍ച്ച വഴിപാട് മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമെന്നാണം ഒരു ഹിന്ദുകുടുംബക്കാരാണ് നടത്തിവരാറുള്ളത്. ഈ പഞ്ചായത്തിലെ ആദ്യത്തെ മുസ്ലീം പള്ളി ബ്ലാങ്ങാട് ചേര്‍ക്കല്‍ പള്ളിയാണ്. വിവാദങ്ങള്‍ നിറഞ്ഞ കടപ്പുറം പഞ്ചായത്തുരൂപീകരണം നീണ്ടകാലത്തെ പരിശ്രമത്തിന്റെയും വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും അനന്തരഫലമാണ്. ക്രമസമാധാനപ്രശ്നവും നിയമകുരുക്കുകളും അതിജീവിച്ച് പഞ്ചായത്ത് രേഖകളൊക്കെ വഞ്ചിയിലാക്കി പോലീസ് കാവലോടെ കടത്തികൊണ്ടുവന്ന ചരിത്രം ഈ പഞ്ചായത്തിന്റെ മാത്രം സവിശേഷതയാണ്. പഞ്ചായത്ത് ആസ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലനിന്ന വിവാദമാണ് ഒരുമനയൂര്‍ പഞ്ചായത്ത് വിഭജനത്തിലേക്കും അതുവഴി കടപ്പുറം പഞ്ചായത്ത് രൂപീകരണത്തിലേക്കും നയിച്ചത്.


 

2 comments:

Noufal AV said...

Good, Informative... sakkaf, Keep it up

സക്കാഫ് vattekkad said...

Thanks Noufal

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍