വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130213

വട്ടേക്കാട് നേര്‍ച്ച അനുവദനീയമോ?


(ദയവു ചെയ്തു മുഴുവനും വായിക്കണമെന്ന് അപേക്ഷ)

 ========= നേര്‍ച്ചയുടെ പരിണാമം ==========


 കേരള മുസ്ലിംങ്ങളുടെ ജീവിത രീതികളിലും ആചാരാഘോഷങ്ങളിലും മറ്റു മതസ്ഥരുടെ രീതികള്‍ പലപ്പോഴും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. നേര്‍ച്ചയില്‍ നിറഞ്ഞു നില്‍ക്കുന്ന പല ആഘോഷങ്ങളും അത്തരത്തിലുണ്ടായ പകര്തലിന്റെ ഫലമാണ്. നാട്ടിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ നടക്കുന്നത് മകരം, കുംഭം, മീനം മാസങ്ങളിലാണ്. വേനലും കൊയ്ത്ത്‌ കഴിഞ്ഞു വരണ്ടുണങ്ങിയ പാടങ്ങളും ഉത്സവങ്ങള്‍ക്കും വെടിക്കെട്ടിനും അനുയോജ്യമായ ഘടകങ്ങളാണ്. എല്ലാ നേര്‍ച്ചകളും ഈ സീസണില്‍ തന്നെയാണ് നടക്കുന്നത്. മണത്തല നേര്‍ച്ച ജനുവരി അവസാനം, വട്ടേക്കാട് നേര്‍ച്ച ഫെബ്രുവരി 16, 17 (കുഭം-4,5). ഒരു ഇസ്ലാമിക ആഘോഷമായിരുന്നെകില്‍ എന്തുകൊണ്ട് ഹിജ്റ കലണ്ടര്‍ അനുസരിച്ച് നടത്ത്തപ്പെടുന്നില്ല. തങ്ങളുടെ ആണ്ട്, ദിക്റ് വാര്‍ഷീകം തുടങ്ങി മറ്റെല്ലാം ആചരിക്കുന്നത് ഹിജ്റ തീയ്യതിക്ക് അനുസരിച്ചാണല്ലോ. ഇതില്‍ നിന്നെല്ലാം നേര്‍ച്ചയുടെ ആവിര്‍ഭാവം വ്യക്തമാണ്. എന്നാല്‍ മുന്കാലങ്ങളിലുള്ളവര്‍ നേര്‍ച്ചയിലെ തെറ്റുകളെ കുറിച്ച് മനസ്സിലാക്കതെയായിരുന്നെകിലും, വളരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടിയിരുന്ന നേര്‍ച്ച മറ്റേതു മേഘലയിലുമെന്ന പോലെ പൂര്‍ണ്ണമായി വാണിജ്ജ്യവല്കരിച്ചു കഴിഞ്ഞിരിക്കുന്നു. “ഈ വര്‍ഷത്തെ നേര്‍ച്ച നിങ്ങള്‍ക്കായി സ്പോണ്സര്‍ ചെയ്തിരിക്കുന്നത് ..........” എന്ന പരസ്യവാചകം അടുത്ത് തന്നെ കേള്‍ക്കാം. കൊടിയേറ്റത്തിന് ഉയര്‍ത്തുന്ന കൊടിയിലും ജാറത്തിന് മുന്നിലും വരെ സ്പോന്സര്മാരുടെ പരസ്യ ബാനറുകള്‍ ഉയരുന്ന കാലം അതിവിദൂരമല്ല. മറ്റു ഉല്‍സവങ്ങളിലെന്ന പോലെ കാഴ്ച്ചകളില്‍ അണി നിരക്കുന്ന ഗജവീരന്മാരുടെ ‘മഹാത്മ്യം’ വിളിച്ചോതുന്ന ഫോടോ സഹിതമുള്ള വലിയ ഫ്ലക്സ്‌ ബോര്‍ഡുകള്‍ നേര്‍ച്ചകളിലും കാണാന്‍ തുടങ്ങി, ചിലയിടങ്ങളില്‍ പട്ടുറുമാല്‍ സംഗീത വിരുന്നുകളും, കൊഴുപ്പേകാന്‍ നഗ്നനൃത്തങ്ങളും വരെ ആയി എന്നത് എത്രത്തോളം അത‌ഃ‌പതിച്ചു എന്ന് വ്യക്തമാക്കുന്നു

 ============ എന്തുകൊണ്ട് നേര്‍ച്ചയെ എതിര്‍ക്കുന്നു.===============


 നേര്‍ച്ചയെ എതിര്‍ക്കുന്നതിന് പ്രത്യക്ഷവും പരോക്ഷവുമായ നിരവധി കാരണങ്ങളുണ്ട്. മഹല്ല് കമ്മിറ്റിയുടെ കാര്‍മ്മികത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നേര്‍ച്ചക്കമ്മിറ്റിയുടെ നേതൃത്വത്തിലും സമ്മതത്താലും നടക്കുന്ന തെറ്റുകള്‍ തന്നെ നിരവധി. ഇസ്ലാം നിരോധിച്ച വാദ്യ സംഗീതോപകരണങ്ങളുടെ ഉപയോഗം; കൊമ്പ് കുഴല്‍ ചിലമ്പോടു കൂടിയ ചെണ്ട ബാണ്ട് മേളങ്ങളെല്ലാം ഉപയോഗിക്കുന്നതും കേള്‍ക്കുന്നതുമെല്ലാം നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. ഈ മേളങ്ങളില്‍ നിന്ന് വരുന്ന സിനിമാ ഗാനങ്ങള്‍ പള്ളിയിലെ നമസ്കാരക്കാര്‍ക്ക് പോലും ശല്യമായി വരുമ്പോള്‍ എങ്ങിനെയാണ് ഇതിനെ എതിര്‍ക്ക്കാതിരിക്കാന്‍ കഴിയുക. കരിമരുന്നു പ്രയോഗം: ജാറത്തിനു മുമ്പില്‍ വെച്ച് പോലും കരിമരുന്നു പ്രയോഗിക്കുന്നതിനു ഒരു തടസ്സവുമില്ല, എന്ന് മാത്രമല്ല, കഥന പൊട്ടിക്കുന്നതിനു ഒന്നിന് ഇത്ര രൂപ എന്ന നിരക്കില്‍ വാങ്ങുന്ന സംഖ്യയും കൂടി ചേര്‍ന്നതാണ് നേര്ച്ചക്കമ്മിറ്റിയുടെ വരുമാനം. അതിന്റെ ലാഭവിഹിതം മഹല്ല് കമ്മിറ്റിയിലേക്കാണ് വരുന്നത്. കഥന പൊട്ടിച്ചു നേടുന്ന വരുമാനം പള്ളിയുടെ ചെലവിലേക്ക് എടുക്കാന്‍ പറ്റുമോ എന്ന ചോദ്യം അവശേഷിക്കുന്നു. കാഴ്ച്ചകളില്‍ നടക്കുന്ന പരസ്യമായ മദ്യവിതരണത്തിനും കൂത്താട്ടങ്ങള്‍ക്കും മറ്റും പള്ളി പരിസരത്തിനു പുറത്തു അതിര്‍ത്തി നിശ്ചയിച്ചത് കൊണ്ടോ മറ്റോ ഇതിനെല്ലാം വേദിയൊരുക്കിയ സംഘാടകര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ? കഴിഞ്ഞ വര്ഷം നേര്ച്ചയോടനുബന്തിച്ചു അഞ്ചങ്ങാടിയില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടു കമ്മിറ്റിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ പോലീസ് സ്റ്റേഷനോ കോടതിയോ കയറേണ്ടി വന്നിട്ടുണ്ടെങ്കില്‍ പരിപാവനമായ പള്ളി മുറ്റത്ത്‌ നടക്കുന്ന പേക്കൂത്തുകള്‍ക്ക് നാളെ പടച്ച തമ്പുരാന്റെ കോടതിയില്‍ ഉത്തരവാദിത്തപ്പെട്ട സംഘാടകര്‍ മാത്രമല്ല, നിശബ്ദത പാലിക്കുന്ന നാമോരോരുത്തരും കണക്ക് പറയേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നേര്‍ച്ചയോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ നടക്കുന്ന ദൂര്‍ത്ത്, അതു കൊണ്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത, യുവാക്കളിലും കുട്ടികള്‍ക്കിടയില്‍ പോലും ഉണ്ടാകുന്ന മദ്യപാനം, രാത്രിയും പകലുമെന്നില്ലാതെയുള്ള സ്ത്രീകളുടെ കുത്തൊഴുക്ക്, അവസരം മുതലാക്കുന്ന സാമൂഹ്യദ്രോഹികളുടെയും മോഷ്ടാക്കളുടെയും ശല്യങ്ങള്‍, കുടിപ്പക തീര്‍ക്കാന്‍ കാത്തിരിക്കുന്ന ഗാങ്ങുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, തുടങ്ങി തെറ്റുകളുടെയും നഷ്ടത്തിന്റെയും കണക്കുകള്‍ നീണ്ടതാണ്. മേല്‍ പറഞ്ഞ തെറ്റുകള്‍ ഒന്നും അവിടെ നടക്കുന്നില്ലെന്നോ അതൊന്നും തെററല്ലെന്നോ അല്ലെങ്കില്‍ ഈ കാര്യങ്ങളെല്ലാം അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാക്കുകയോ വെറുക്കുകയോ ചെയ്തിട്ടില്ലെന്നോ ഇതിന്റെ നടത്തിപ്പുകാര്‍ക്ക് വാദമുണ്ടോ, ഇല്ലെങ്കില്‍ പിന്നെ എന്താണ് നേര്‍ച്ച നിറുത്തലാക്കുന്നതിനെ തൊട്ടു അവരെ തടയുന്ന കാര്യം എന്ന് മനസ്സിലാകുന്നില്ല. സിയാറത്ത് ഉദ്ദേശിച്ചു വരുന്നവര്‍ ഈ കോലാഹലങ്ങള്‍ ഒന്നുമില്ലെന്കിലും വരും. അന്നധാനത്തോടെ നടക്കുന്ന തങ്ങളുടെ ആണ്ട് നേര്ച്ച യായിരിക്കും അവര്‍ക്കിഷ്ടം. കാലങ്ങളായി നടന്നു വരുന്നതല്ലേ എന്ന വാദം തെറ്റുകള്‍ തുടരുന്നതിന് ന്യായമല്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ പിന്തിരിയുകയാണ് വേണ്ടത്. ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കള്‍ എന്ന് നോക്കാം, കച്ചവടക്കാര്‍ ഉള്‍പ്പെടെ നേര്‍ച്ച കൊണ്ട് സാമ്പത്തീക നേട്ടമുണ്ടാക്കുന്ന ഒരു കൂട്ടര്‍, എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു തിമിര്ത്താഘോഷിക്കാനുള്ള ഒരവസരമായി നേര്‍ച്ചയെ കാണുന്ന ഒരു വിഭാഗം. ഇക്കൂട്ടര്‍ക്ക് വേണ്ടി നേര്ച്ചയെന്ന പേരില്‍ ഉത്സവാഘോഷം സംഘടിപ്പിക്കുന്നത് പള്ളിയുടെ സ്ഥലത്തും നേതൃത്വത്തിലും വേണോ? 

========== ഇത് നിറുത്താന്‍ കഴിയില്ലേ ============


 നേര്‍ച്ച നിര്‍ത്തലാക്കുക എന്നത് ശ്രമകരമാണെങ്കിലും കഴിയാത്തതല്ല. ആദ്യം വേണ്ടത് ശറഇന് വിരുദ്ധമായ കാര്യങ്ങളാണ് നേര്ച്ചയോടനുബന്ധിച്ചു കമ്മിറ്റിയുടെ സമ്മതത്തോടെയും അല്ലാതെയും നടന്നു വരുന്നത് എന്ന് കമ്മിറ്റി അംഗങ്ങള്‍ തന്നെ തിരിച്ചറിയുകയാണ്. ( സംശയ നിവാരണത്തിന് പണ്ഡിതന്മാരുടെ അഭിപ്രായം ആരായാവുന്നതാണല്ലോ ) അത് തിരിച്ചറിഞ്ഞാല്‍ കമ്മിറ്റി തന്നെ ഉറച്ച ഒരു തീരുമാനമെടുക്കുകയും മഹല്ല് നിവാസികളെ അത് ബോധ്യപ്പെടുത്തുകയും വേണം. നേര്‍ച്ചയില്‍ നടന്നു വരുന്ന അനിസ്ലാമിക കാര്യങ്ങളെ കുറിച്ചും, അത് കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും അത് നിറുത്തേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബഹുമാനപ്പെട്ട നമ്മുടെ ഖത്തീബ് ഉസ്താദിന് കഴിയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭൂരിപക്ഷം ജനങ്ങളും അത് സ്വീകരിക്കുകയും ചെയ്യും. പക്ഷെ നേര്‍ച്ച സംരക്ഷിക്കാനെന്ന പേരില്‍ ഒരു വിഭാഗം ഇറങ്ങും എന്നാ കാര്യം ഉറപ്പാണ്‌. അവര്‍ക്ക് പല താല്പര്യങ്ങളും കാണും. പക്ഷെ അവരുമായി കമ്മിറ്റി ചര്‍ച്ച ചെയ്യുകയും, സമവായത്തിലെത്താന്‍ ശ്രമിക്കുകയും വേണം. ആവശ്യമെങ്കില്‍ കോടതിയുടെയും പോലീസിന്റെയുമൊക്കെ സഹായം തേടേണ്ടി വരും. പള്ളിയുടെ സ്ഥലത്ത് എന്ത് നടക്കണം എന്ത് പാടില്ല എന്ന് തീരുമാനിക്കാനുള്ള അധികാരം കമ്മിറ്റിക്ക് തന്നെയാണ്. തീരുമാനങ്ങള്‍ ശറഇല്‍ അനുവദനീയമാണോ നിഷിദ്ധമാണോ എന്നതാണ് പ്രധാനം, നിഷിദ്ധമായ ആഘോഷങ്ങള്‍ നിര്‍ത്തലാക്കുകയും ആ സമയവും ഊര്‍ജ്ജവും നബിദിനം, ആണ്ട് നേര്‍ച്ചകള്‍, പോലുള്ള കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയായി കൊണ്ടാടനും മഹല്ല് നിവാസികളുടെ ആത്മീയവും, ബൌദ്ധികവുമായ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും കമ്മിറ്റിക്ക്‌ കഴിയട്ടെ എന്ന ആത്മാര്‍ഥമായ പ്രാര്‍ഥനയോടെ.
 നൗഫല്‍ ന്  കമന്‍റ്റ് ഇടുവാന്‍ വിസിറ്റ് http://www.facebook.com/noufal.av.98?

1 comment:

സക്കാഫ് vattekkad said...

ഇപ്പൊ മനസിലായില്ലേ കഴിഞ്ഞ കൊല്ലത്തെ സ്പോണ്‍സര്‍ അതുകൂടി കണ്ടാലാണ് ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്തിക്കുന്നത് ആരാണ് എന്ന് മനസിലവുകയോള്ലോ

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍