വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20080920

ബഹാദൂറിന്റെ കോഴിയിടുന്നത്‌ പാമ്പിന്‍ മുട്ട

സമസ്‌തിപൂര്‍ (ബീഹാര്‍): പൊന്‍മുട്ടയിട്ട താറാവിന്റെ കഥ അറിയാത്തവരില്ല എന്നാല്‍ പാമ്പിന്‍മുട്ടയിടുന്ന കോഴിയുടെ കഥ കേട്ടിട്ടുണ്ടോ. ബീഹാറിലെ സമസ്‌തിപൂര്‍ ജില്ലയിലെ സംഥു ഗ്രാമവാസികള്‍ പാമ്പിന്‍മുട്ടയിടുന്ന പിടക്കോഴിയുടെ കഥ കേട്ട്‌ പേടിച്ചിരിക്കുകാണ്‌. ഗ്രാമത്തിലെ കോഴിവളര്‍ത്തുകാരനായ ബഹാദൂര്‍ റാമിന്റെ ഒരു കോഴിയാണ്‌ പാമ്പിന്‍ മുട്ടകളിടുന്നത്‌. ഗ്രാമവാസിയായ കിഷോര്‍ ജഗദീഷ്‌ കുമാര്‍ ബഹാദൂറിന്റെ കയ്യില്‍ നിന്നും കോഴിമുട്ട വാങ്ങി വീട്ടില്‍ കൊണ്ടുപോയി. പാകം ചെയ്യാനായി മുട്ട പൊട്ടിച്ചപ്പോള്‍ ഇതില്‍നിന്നും പുറത്തുവന്നത്‌ പാമ്പിന്‍ കുഞ്ഞായിരുന്നു. അഞ്ച്‌ ഇഞ്ചോളം നീളം വരുന്ന പാമ്പിന്‍ കുഞ്ഞിനെക്കണ്ട്‌ കിഷോര്‍ ഞെട്ടി. ഉടന്‍തന്നെ ബഹാദൂറിനെ വിവരമറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ബഹാദൂര്‍ പിടക്കോഴിയെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കോഴിയിട്ട മുട്ടുകള്‍ പൊട്ടിച്ചപ്പോഴും പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടു. സംഭവമറിഞ്ഞ്‌ ഗ്രാമവാസികളാകെ പരിഭ്രാന്തരായി ഇവര്‍ മുട്ട വാങ്ങുന്നതും മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുന്നത്‌ വരെ നിര്‍ത്തിയിരിക്കുകയാണ്‌. സംഭവമറിഞ്ഞ്‌ മൃഗഡോക്ടര്‍മാര്‍ ബഹാദൂറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ഇവര്‍ പരീക്ഷണം നടത്തുന്നതിനായി പാമ്പിന്‍ മുട്ടയിടുന്ന കോഴിയെയും കോഴിമുട്ടയ്‌ക്കുള്ളില്‍ നിന്നും കിട്ടിയ പാമ്പിന്‍ കുഞ്ഞുങ്ങളെയും കൊണ്ടുപോയിട്ടുണ്ട്‌. ഡോക്ടര്‍ അജയ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ്‌ സ്ഥലത്തെത്തിയത്‌. കോഴിമുട്ടയില്‍ നിന്നും പാമ്പിന്‍ കുഞ്ഞിനെ കിട്ടിയ സംഭവം വിശ്വസിക്കാനാവാത്തതും അതിശയിപ്പിക്കുന്നതുമാണെന്നാണ്‌ ഡോക്ടര്‍ അജയ്‌ കുമാര്‍ പറയുന്നത്‌. എന്തായാലും ഈ സംഭവത്തെത്തുടര്‍ന്ന്‌ ഇവിടത്തെ മുട്ടക്കച്ചവടക്കാരും കോഴിക്കച്ചവടക്കാരും കച്ചവടമില്ലാതെ ആകെ വിഷമത്തിലായിരിക്കുകയാണ്‌.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍