വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20090411

കബീറിന്‍റെ കുടുംബത്തെ സഹായിക്കുക

കബീറിന്‍റെ കുടുംബത്തെ സഹായിക്കുക


ദമാം: തൃശൂര്‍ ജില്ലയിലെ ചാവക്കാട് വട്ടേക്കാട് കല്ലൂപറമ്പില്‍ മുസ്തഫയുടെ മകന്‍ കബീറിന്‍റെ(37) ദാരുണമായ മരണം സുഹൃത്തുക്കള്‍ക്കും പരിചിതര്‍ക്കും ദു:ഖമായി. ദമാം പോര്‍ട്ട് മേഖലയില്‍ മറിയം കാര്‍ വാഷ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി. വാഷിങിനായി പിസ്റ്റണില്‍ കയറ്റുകയായിരുന്ന ട്രൈലറിന് സൈഡ് പറഞ്ഞ് കൊടുക്കുന്നതിനിടെ ട്രൈലര്‍ ഭിത്തിയുമായി ചേര്‍ത്തിടിച്ചതിന്‍റെ ഫലമായാണ് കബീര്‍ മരിച്ചത്. ഇതേസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശിയാണ് ട്രൈലര്‍ ഓടിച്ചിരുന്നത്. വാഹനം നിര്‍ത്തുന്നതിന് ബ്രൈക്ക് ചെയ്യുന്നതിനുപകരം അബദ്ധത്തില്‍ ആക്സിലേറ്റര്‍ നല്‍കിയതാണ് ദുരന്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബംഗ്ലാദേശിയെ വൈകാതെ തന്നെ കസ്റ്റഡിയിലെടുത്തു. എംബസിയില്‍ നിന്നും രേഖ ലഭിക്കുന്നതോടെ ജവാസാത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വൈകാതെ നാട്ടിലെത്തിക്കുമെന്ന് സഹായവുമായി രംഗത്തുള്ള നാസ് വക്കം അറിയിച്ചു.

ഒരുവര്‍ഷം മുമ്പ് സൌദിയിലെത്തിയ കബീര്‍ ഭാരിച്ച ബാധ്യതകളുള്ള ദരിദ്ര കുടുംബത്തിലെ അംഗമാണ്. അനുജനെ കൂടി ജോലിക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിനിടക്കാണ് മരണം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ നാഥനായ കബീറിന് വിവാഹ പ്രായമെത്തിയ മൂന്ന് സഹോദരിമാരുമുണ്ടെന്ന് അയല്‍വാസിയായ സുബൈര്‍ പറഞ്ഞു. കബീറിന്‍റെ മരണത്തോടെ ആലംബമറ്റ കുടുംബത്തിന് സഹായമെത്തിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമം നടത്തുന്നുണ്ട്. സഹകരിക്കാ‍ന്‍ താല്പര്യമുള്ളവര്‍ സൌദി അറേബ്യ സുബൈര്‍ (00966 507806035), ഖത്തര്‍ മൊഹമദ് യസീന്‍ ഒരുമനയൂര് (00974 6784119)‍, എന്നിവരുമായി ബന്ധപ്പെടണം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍