വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100824

നമ്മുടെ വാര്‍ഡില്‍ [ 7- വാര്‍ഡില് ഒരു സ്വാതന്ത്ര സ്ഥാനാര്‍ഥിയായ്

നമ്മുടെ വാര്‍ഡില്‍ [ 7- വാര്‍ഡില്‍ ‍]


ഒരു സ്വാതന്ത്ര സ്ഥാനാര്‍ഥിയായ് പന്‍ചായത്ത് തെരഞ്ഞെടുപ്പില്‍ ഞാന്‍ ( ഹംസ അറക്കല്‍) മല്‍സരിക്കുന്നുണ്‍ട് …. ഇന്‍ശാ അല്ലാഹ് ….കഴിയുന്നത്ര സഹായം ചെയ്ത് എന്നെ വിജയിപ്പിക്കുക നമ്മുടെ വാര്‍ഡിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കുകയാണ് മുഖ്യ ലക് ഷ്യം അതോടൊപ്പം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മാന്യമായ തൊഴില്‍ നല്‍കുന്ന യൂണിറ്റുകള്‍ സ്ഥാപിക്കുക,

കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കുക, റോഡുകളുടെ അറ്റകുറ്റ പണികള്‍ സമയ ബന്ധിതമായി നടപ്പാക്കുക, സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിപ്പിച്ച് രാത്രികാലങ്ങള്‍ ന്‍ചാരയോഗ്യമാക്കുക, വേനല്‍ കാലത്ത് നമ്മുടെ തോടുകളിലും കുളങ്ങളിലും ഉപ്പ് കയറുന്നത് ശാസ്ത്രീയ മാര്‍ഗത്തിലൂടെ തടയുക സര്‍ക്കാര്‍ കൊണ്‍ടു വന്ന അക്ഷയ പദ്ധതിയുടെ പ്രയോജനം ഇവിടുത്തെ സാധാരണക്കാര്‍ക്കു കൂടി പ്രയൊജനപ്പെടുത്തുക.

നാട്ടുവേദി പോലുള്ള സാംസ്കാരിക സംഘട നകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട

പതിനായിരക്കണക്കിന്‍ രൂപയുടെ പുസ്തകങ്ങളും മറ്റു ലൈബ്രറി ആനുകൂല്യങ്ങളും വാങ്ങിക്കൊടുക്കുക, സര്‍ക്കാരിന്‍റെയും,ജനങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു പ്രഥമികാരോഗ്യ കേന്ദ്രം സ്ഥാപിക്കുക, പാവപ്പെട്ടവരെയും,അവശത അനുഭവിക്കുന്നവരേയും

സഹായിക്കാനുള്ള ഗൈഡന്‍സ് സെല്‍ സ്ഥാപിക്കുക, കര്‍ഷകരെ സഹായിക്കുന്ന വിധത്തില്‍

ഗ്രാമ സഭകള്‍ കൂടുതല്‍ വിശാലമായി ചേരാന്‍ സംവിധാനം ഒരുക്കുക നമ്മുടെ ആരോഗ്യവും,ഗ്രാമ ശുചിത്വവും നില നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കൈ കൊള്ളുക

തുടങ്ങി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യണമെന്നുണ്‍ട്. നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

എന്ന്:

ഹംസ അറക്കല്‍

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍