വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100828

ജനകീയ കൂട്ടായ്മയില്‍ പാലം കടവില്‍ നിര്‍മ്മിച്ച മരപ്പാലം സമര്‍പ്പിച്ചു


ചാവക്കാട്:കടപ്പുറം ഗ്രാമപ്പഞ്ചായത്തിനെയും ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം കടവില്‍ ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച മരപ്പാലം നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തു. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പാലം നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ പി.കെ. ജമാലുദ്ദീന്‍ അധ്യക്ഷനായി. ജന.കണ്‍വീനര്‍ ആര്‍.പി. അഷറഫ്, കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി. മന്‍സൂര്‍ അലി, ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വിജയന്‍, ആര്‍.പി. അബൂബക്കര്‍, സി. മുസ്താഖ്അലി, താവേറ്റി കണ്ടുണ്ണി, അലി. പി.കെ, ഹമീദ്, എം.എ. അബൂബക്കര്‍, കാരയില്‍ മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു. 2,70,000 രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍