വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101119

കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു

ചാവക്കാട്: അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം അടിപിടിയില്‍ കലാശിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് വനിതാ പ്രസിഡന്റ് അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍ (33), ഭര്‍ത്താവ് അഞ്ചങ്ങാടി കെട്ടുങ്ങല്‍ തൊട്ടാപ്പ് റംളാന്‍വീട്ടില്‍ ഇഖ്ബാല്‍ (39) എന്നിവര്‍ക്കും അയല്‍വാസികളായ പൊറ്റയില്‍ ആമിനകുട്ടി (40), മകള്‍ സുമയ്യ (20) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. നാലുപേരെയും ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. പ്രസിഡന്റ് സീനത്ത് വീട്ടിലേക്കു വരുമ്പോഴാണ് അക്രമമുണ്ടായതത്രെ. ഭാര്യയെ രക്ഷിക്കാന്‍ ഓടിവന്നപ്പോഴാണ് ഭര്‍ത്താവ് ഇഖ്ബാലിനും മര്‍ദനമേറ്റത്. ഇഖ്ബാലിന്റെ കൈകളില്‍ കടിയേറ്റതിന്റെ പാടുകളുണ്ട്. ഇതേസമയം പഞ്ചായത്ത് പ്രസിഡന്റും ഭര്‍ത്താവും തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ആരോപിച്ചാണ് ആമിനക്കുട്ടിയും സുമയ്യയും ചികിത്സ തേടിയിരിക്കുന്നത്. ഇരുകുടുംബവും തമ്മില്‍ നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആമിനക്കുട്ടിയുടെ വീട്ടില്‍നിന്ന് അനധികൃത വാട്ടര്‍ കണക്ഷന്‍ മാസങ്ങള്‍ക്കുമുമ്പ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ്​പ്രസിഡന്റായിരുന്ന സീനത്താണെന്ന ആക്ഷേപത്തെച്ചൊല്ലി തര്‍ക്കവും പോലീസ് കേസുമുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീനത്തിനെതിരെ ആമിനക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തിയെന്ന ആക്ഷേപം സീനത്ത് ഇഖ്ബാലും ഉന്നയിച്ചിരുന്നു. ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍