വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110219

ഒരു നേര്ച്ചക്കാലം കൂടി

പതിവ് പോലെ നാട്ടില്‍ നേര്‍ച്ചകളുടെയും പൂരങ്ങളുടെയും കാലം വന്നെത്തി.
നേര്‍ച്ച നിറുത്തലാക്കണോ അതല്ല തുടരണോ? നാം പരസ്പര സംഭാഷണങ്ങളില്‍ തര്‍ക്കിച്ചിരുന്ന ഈ വിഷയം ഒരു പൊതു ചര്‍ച്ചക്ക് വന്നത് തീര്‍ച്ചയും നല്ലത് തന്നെ.
നേര്ച്ച എന്ന് നാം ഇവിടെ വിവക്ഷിക്കുന്നത് നമ്മുടെ നാട്ടില്‍ കാലങ്ങളായി നാം കണ്ടുവരുന്ന പൂര്‍ണമായ ആ ആഘോഷത്തെയാണ് അല്ലാതെ യാസീനും സിയാറത്തും ഭക്ഷണവിതരണവുമായി നടക്കുന്ന ചടങ്ങിനെയല്ല. നമ്മുടെ മഹല്ല് കമ്മിറ്റി നിശ്ചയിക്കുന്നവരാണ് ഇതിന്റെ നടത്തിപ്പുകാര്‍. അതുക്ണ്ടുതന്നെ ഈ ആഘോഷത്തിന്റെ ശരിതെറ്റുകള്‍ തീരുമാനിക്കേണ്ടത് അല്ലാഹുവിന്റെ ദീനില്‍ ഇത് അനുവദിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ്. ഏതൊരു കാര്യവും അത് ദീനില്‍ അനുവദിച്ചതാണോ അല്ലയോ എന്ന് ആധികാരികമായി പറയാന്‍ കഴിവുള്ള സമസ്തയുടെ പഴയകാല പണ്ഡിതന്‍മാര്‍ ആനയും അമ്പാരിയും ചെണ്ടമേളങ്ങളും വാദ്യസംഗീതങ്ങളുമായി നടത്തപ്പെടുന്ന നേര്‍ച്ചകള്‍ അനുവദനീയമല്ലെന്നു അന്നത്തെ കാലത്ത്‌ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍, സര്‍വ്വ തിന്മകളുടെയും കൂത്തരങ്ങായ ഇന്നത്തെ നേര്‍ച്ചകള്‍ എത്രത്തോളം എതിര്‍ക്കപ്പെടണം. അതെ, ഇരു സമസ്തകളിലെയും ഇപ്പോഴുള്ള പണ്ഡിതന്മാരും ഇത്തരം ആഘോഷങ്ങള്‍ അനിസ്ലാമികമെന്നു പറയുന്നു.
ആന എങ്ങിനെയാണ്‌ ഹറാമാകുക എന്ന് ഒരു വാദത്തിനായി ചോദിക്കാമെങ്കിലും ചെണ്ടയും മദ്ദളവും കൊമ്പ് വിളിയും ചേര്‍ന്ന ശിങ്കാരി മേളങ്ങള്‍ ഹറാമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതാണു. പതിനായിരക്കണക്കിന്നു രൂപയുടെ പടക്കങ്ങള്‍ പള്ളിയുടെ മുന്നിലിട്ടു കത്തിച്ചു തീര്‍ക്കുന്നതും പള്ളിയില്‍ ജമാഅത്ത് നമസ്കാരം നടക്കുമ്പോള്‍ ഇമാമിന്റെ ഫാത്തിഹ ശ്രദ്ധിച്ചു നിസ്കരിക്കുന്നയാളിന്റെ ചെവിയില്‍ പള്ളിമുറ്റത്ത്‌ നടക്കുന്ന ബാണ്ടുമേളത്തില്‍ നിന്നുയരുന്ന പുത്തന്‍ സിനിമാപാട്ട് തുളച്ചു കയറുന്ന സാഹചര്യവും ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും പേര് പറഞ്ഞു എങ്ങിനെയാണ്‌ ന്യായീകരിക്കാന്‍ കഴിയുക. ഈ കാര്യങ്ങളെല്ലാം മഹല്ല് കമ്മിറ്റിയുടെ അറിവും സമ്മതത്തോടെയും ഔദ്യോഗികമായി നടക്കുന്ന കാര്യങ്ങളാണ്‌. ഇത് കൂടാതെ ഈ ദിവസങ്ങളില്‍ നമ്മുടെ നാട്ടില്‍ ഒഴുകുന്ന മദ്യത്തിന്റെയും മറ്റു തോന്ന്യാസങ്ങളുടെയും കണക്കുകള്‍ വിവരിക്കേണ്ടതില്ലല്ലോ.
നേര്ച്ചയോടനുബന്ധിച്ചുള്ള ഈ ദിനങ്ങളില്‍ പള്ളിപരിസരത്തും അല്ലാതെയും നടക്കുന്ന സര്‍വ്വ വേണ്ടാത്തരങ്ങള്‍ക്കും നാളെ അല്ലാഹുവിന്റെ മുന്നില്‍ ഉത്തരം പറയേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെല്ലാം വേദിയൊരുക്കി കൊടുക്കുന്ന ഇതിന്റെ സംഘാടകര്‍ക്ക് മാത്രമല്ല ഈ തെറ്റുകള്‍ക്ക് നേരെ മൗനം പാലിക്കുന്ന ഉസ്താദുമാര്‍ക്കും നാട്ടുകാരായ നമുക്കോരോരുത്തര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്.
അന്നേ ദിവസങ്ങളില്‍ ഒരുപാട് പേര്‍ ജാറത്തില്‍ സിയാറത്തിന്നു വരുന്നുണ്ടെന്നതും ഖുര്‍ആന്‍ പാരായണവും ദുആകളും നടക്കുന്നുന്ടെന്നതും വലിയ പുണ്യമുള്ള കാര്യങ്ങള്‍ തന്നെ. പക്ഷെ അള്ളാഹു ഇഷ്ടപ്പെട്ട അവന്റെ ഔലിയാക്കളുടെ പേരില്‍ നടത്തപ്പെടുന്ന ഈ മഹത്തായ ചടങ്ങുകള്‍ക്ക് ഹറാമുകള്‍ നിറഞ്ഞ കാഴ്ചകളുടെ അകമ്പടി ആവശ്യമുണ്ടോ? അഞ്ചങ്ങാടി ഉപ്പാപ്പാടെ ജാറത്തിലും പെരുമ്പടപ്പ്‌ പുത്തന്‍പള്ളി ജാറത്തിലും നടക്കുന്ന നേര്‍ച്ചകള്‍ക്ക് ആനയും കൊട്ടുകളും ഇല്ലാതെ തന്നെ എത്രയോ ആയിരങ്ങള്‍ പങ്കെടുക്കുന്നു. സിയാറത്തും സുന്നത്തും ആഗ്രഹിച്ചു വരുന്നവര്‍ കൊട്ടും കുരവയും ഇല്ലെങ്കിലും വരുമല്ലോ. അമ്പതു വര്‍ഷമായി നടന്നു വരുന്ന നാട്ടാചാരമെന്നു പറഞ്ഞു ഹറാമുകളെ ഹലാലാക്കാന്‍ കഴിയുകയില്ലല്ലോ. മഹാനായ ഷെയ്ഖ്‌ ബര്‍ദാന്‍ തങ്ങളുടെ പേരിലുള്ള ആണ്ട് നേര്ച്ച പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നമുക്ക് കൂടുതല്‍ ഭംഗിയായി അള്ളാഹു അനുവദിച്ച രീതിയില്‍ ആചരിക്കാം.
ഒരു തെറ്റ് കണ്ടാല്‍ കഴിയുമെകില്‍ കൈകൊണ്ടു തടുക്കുക, അതിനു കഴിഞ്ഞില്ലെങ്കില്‍ നാവു കൊണ്ടു തടയുക, അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ടെങ്കിലും എതിര്‍ക്കുക എന്നത് സത്യവിശ്വാസികള്‍ക്കുണ്ടാകേണ്ട കുറഞ്ഞ യോഗ്യതയായി ഹദീസിന്റെ ആശയത്തില്‍ വന്നിരിക്കുന്നു.
കടപ്പാട് Noufal A.V.

1 comment:

സക്കാഫ് vattekkad said...

ഒരു തെറ്റ് കണ്ടാല്‍ കഴിയുമെകില്‍ കൈകൊണ്ടു തടുക്കുക, അതിനു കഴിഞ്ഞില്ലെങ്കില്‍ നാവു കൊണ്ടു തടയുക, അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ടെങ്കിലും എതിര്‍ക്കുക എന്നത് സത്യവിശ്വാസികള്‍ക്കുണ്ടാകേണ്ട കുറഞ്ഞ യോഗ്യതയായി ഹദീസിന്റെ ആശയത്തില്‍ വന്നിരിക്കുന്നു.

എന്നെ കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്യുന്നു .

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍