വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110428

വട്ടേക്കാട്: 500 ലിറ്റര്‍ വെള്ളത്തിന് 150 രൂപ കുടിവെള്ളം വാങ്ങാന്‍ കൂലിപോലും തികയുന്നില്ല

ചാവക്കാട്:കടപ്പുറം പഞ്ചായത്തില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നു. പെട്ടിഓട്ടോറിക്ഷയില്‍ കൊണ്ടുവരുന്ന 500 ലിറ്റര്‍ വെള്ളത്തിന് 150 രൂപയാണ്. പത്ത് പേരടങ്ങുന്ന ഒരുകുടുംബത്തിന് ഒരുദിവസത്തിനു പോലും ഇത് തികയുകയുമില്ല. നിത്യവൃത്തിക്കുതന്നെ കഷ്ടപ്പെടുന്നവര്‍ കുടിനീര് പണം കൊടുത്ത് വാങ്ങുന്ന ദുരവസ്ഥയാണിവിടെ. ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഫണ്ട് അനുവദിച്ചിട്ടും പഞ്ചായത്ത് അധികൃതര്‍ വിതരണം ആരംഭിച്ചിട്ടില്ല. കടപ്പുറം പഞ്ചായത്ത് അറബിക്കടലും ചേറ്റുവപുഴയും കനോലിക്കനാലും ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ്.

വട്ടേക്കാട്, അടിതിരുത്തി, കറുകമാട്, മാട്, മുനക്കക്കടവ് കോളനി, തൊട്ടാപ്പ്, പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ തീരമേഖല, ചുള്ളിപ്പാടം എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നത്. 12 ലക്ഷം രൂപ പ്രതിവര്‍ഷം വാട്ടര്‍ അതോറിറ്റിക്ക് പഞ്ചായത്ത് നല്കുന്നുണ്ട്. എപ്പോഴെങ്കിലും അല്പനേരം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളിലൂടെ വെള്ളം വന്നാലായി.സ്വന്തമായി വഞ്ചിയുള്ളവര്‍ വഞ്ചിതുഴഞ്ഞുപോയി ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍നിന്ന് കുടിവെള്ളം കൊണ്ടുവരും.

കടപ്പുറം ഗവ. ഹൈസ്‌കൂളിന് സമീപം, കച്ചേരി കിണര്‍, ആസ്​പത്രിപ്പടിയിലെ ബോര്‍വെല്‍ എന്നിവിടങ്ങളില്‍നിന്നും ശുദ്ധജലം പമ്പുചെയ്യുന്നുണ്ടെങ്കിലും ജലദൗര്‍ലഭ്യം മൂലം വളരെകുറച്ച് നേരം മാത്രമാണ് പമ്പിങ് നടത്താനാവുന്നത്. ഇത് വളരെ ചെറിയ പ്രദേശത്ത് മാത്രമാണ് ലഭ്യമാകുന്നത്. വളരെക്കാലം മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ പലതും ദ്രവിച്ച് കേടുവന്നുതുടങ്ങി, ഇതിനുപുറമെ പലയിടത്തും പൈപ്പുകള്‍ ജാമായി കിടക്കുന്നതും വെള്ളം പമ്പ് ചെയ്താല്‍ ലഭ്യമാകാത്തതിന് കാരണമാകുന്നുണ്ട്. കാലപ്പഴക്കം ചെന്ന ഇത്തരം പൈപ്പുകള്‍ മാറ്റിസ്ഥാപിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പത്തോളം കിണറുകള്‍ ഉണ്ട്. എന്നാല്‍ ഇവ വൃത്തിയാക്കി ചെറുകിട പദ്ധതികള്‍ തുടങ്ങാന്‍ പഞ്ചായത്ത് അധികൃതര്‍ ഇതുവരെയും ഒരു ശ്രമവും നടത്തിയിട്ടില്ല.

60 ലക്ഷത്തോളം രൂപ ചെലവഴിച്ച് കനോലിക്കനാലിലേയ്ക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ഒരുമനയൂര്‍ ലോക്ക് നിര്‍മിച്ചു. ഷട്ടര്‍ അടച്ചാലും കനോലിക്കനാലിലേയ്ക്ക് പുളിവെള്ളം കയറുന്ന അവസ്ഥയാണ്. വെളിയങ്കോട് ലോക്കും ഒരുമനയൂര്‍ ലോക്കും യഥാസമയം മെയിന്റനന്‍സ് ചെയ്ത് കനോലിക്കനാലിലേക്ക് പുളിവെള്ളം കയറുന്നത് തടഞ്ഞാല്‍ കടപ്പുറം പഞ്ചായത്തിന്റെ കനോലിക്കനാലുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെ നിവാസികള്‍ക്ക് ഗാര്‍ഹികാവശ്യത്തിനെങ്കിലും ഉപകരിക്കും.

ബ്ലാങ്ങാട്, കറുകമാട്, മാട് മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഒരു പദ്ധതിക്ക് തുടക്കമിട്ടു. ഒരു കിണര്‍ പണിതു. റോഡരികില്‍ ഒരു ടാങ്ക് നിര്‍മിക്കാന്‍ നാല് കോണ്‍ക്രീറ്റ് തൂണുമിട്ടു. ഇതിനിടെ സ്വകാര്യവ്യക്തിയുമായി കിണര്‍ നില്ക്കുന്ന സ്ഥലത്തെക്കുറിച്ച് തര്‍ക്കമായി. കേസ് കോടതിയിലുമായി. ഏഴ് വര്‍ഷത്തോളമായി പദ്ധതി മുടങ്ങിയിട്ട്.

എം.എല്‍.എ. പി.കെ.കെ. ബാവ, എംപി എ.സി. ജോസ്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്, കടപ്പുറം ഗ്രാമപ്പഞ്ചായത്ത്, വരള്‍ച്ചാദുരിതാശ്വാസം എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് ഒരുമനയൂര്‍ മൂന്നാംകല്ലിന് സമീപം ഒരുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഒരു വാട്ടര്‍ടാങ്ക് 2005ല്‍ സ്ഥാപിച്ചു. ഒരുമനയൂര്‍ കടപ്പുറം ശുദ്ധജല വിപുലീകരണ പദ്ധതിക്കായി ചെലവഴിച്ചത് 25 ലക്ഷം രൂപ. കരുവന്നൂര്‍ പുഴയില്‍നിന്ന് വരുന്ന ജലം ഏങ്ങണ്ടിയൂരിലെ ടാങ്കില്‍ ശേഖരിച്ച് അവിടെനിന്നാണ് ഈ ടാങ്കിലേക്ക് പമ്പ്‌ചെയ്യുന്നത്. എന്നാല്‍ ആറ്മാസത്തോളമായി ഈ ടാങ്കില്‍ വെള്ളമെത്താതായിട്ട്. വട്ടേക്കാട്, ചേറ്റുവപാടം എന്നീ മേഖലയിലെ നൂറുകണക്കിന് കുടുംബമാണ് ഇതോടെ കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടാന്‍ തുടങ്ങിയത്.

ചാവക്കാട്, മണത്തല എന്നിവിടങ്ങളിലെ വാട്ടര്‍ടാങ്കുകളില്‍നിന്നും കടപ്പുറത്തേയ്ക്ക് വെള്ളമെത്തിക്കാന്‍ ഒരുപദ്ധതി ആവിഷ്‌കരിച്ചു. പി.കെ.കെ. ബാവ എം.എല്‍.എ.യുടെ ഫണ്ടില്‍നിന്ന് ഇതിനായി 35 ലക്ഷംരൂപയും അനുവദിച്ചു. ബ്ലാങ്ങാട്‌വരെ ഭൂമിക്കടിയിലൂടെ കുറേ വലിയ പൈപ്പുകള്‍ സ്ഥാപിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല എന്നതാണ് വസ്തുത.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍