വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110513

ലീഗ് നേടിയത് ചരിത്രനേട്ടം

കോഴിക്കോട്: നിയമസഭാതിരഞ്ഞെടുപ്പില്‍ ഇത്തവണ മുസ്‌ലിം ലീഗ് നേടിയത് ചരിത്രവിജയം. 24മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥികളില്‍ 20 പേരും നിയമസഭയിലേക്കെത്തും.
മലപ്പുറത്തെ 12 സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കാനായത് ലീഗ് പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമായി. അര്‍ഹതപ്പെട്ട സീറ്റുകളെന്ന് പറഞ്ഞുവാങ്ങിച്ച സീറ്റുകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാനായി എന്നതാണ് ലീഗിന്റെ നേട്ടം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ പട്ടികയിലെ ആദ്യസ്ഥാനക്കാരും ലീഗ് സ്ഥാനാര്‍ത്ഥികള്‍ തന്നെ.
ഇരവിപുരത്ത് മത്സരിച്ച പി.കെ.കെ ബാവ, ലീഗ് പിന്തുണയോടെ കുന്ദമംഗലത്ത് മത്സരിച്ച യു.സി. രാമന്‍, ഗുരുവായൂരില്‍ മത്സരിച്ച അഷ്‌റഫ് കോക്കൂര്‍, കുറ്റിയാടിയില്‍ മത്സരിച്ച സൂപ്പി നരിക്കാട്ടേരി എന്നിവരാണ് തോറ്റ ലീഗ് സ്ഥാനാര്‍ത്ഥികള്‍.
ഐസ്‌ക്രീം പാര്‍ലര്‍കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ അണികളെ തെറ്റിദ്ധരിപ്പിച്ചതായി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചപ്പോഴും ലീഗ് അണികളെ അതൊട്ടും ബാധിച്ചില്ലെന്നതും ഈ വിജയത്തിന് അടിത്തറയേകി.



No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍