വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110920

ബസ്സുകളില്‍ മണ്ണെണ്ണ കലര്‍ത്തല്‍ വ്യാപകം

ചാവക്കാട്:ചാവക്കാട് മേഖലയില്‍ കരിഞ്ചന്തയില്‍ മണ്ണെണ്ണ യഥേഷ്ടം ഒഴുകുകയാണ്. റേഷന്‍ കടകളില്‍നിന്ന് കരിഞ്ചന്തയില്‍ ഒഴുക്കുന്ന മണ്ണെണ്ണ പിടികൂടുന്ന കാര്യത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നിസ്സംഗതയാണ് പുലര്‍ത്തുന്നത്. ഇതിന് പുറമെ കടലിലിറക്കുന്ന വഞ്ചികളുടെ പേരില്‍ എടുക്കുന്ന പെര്‍മിറ്റുകള്‍ വിറ്റ് മണ്ണെണ്ണ പെര്‍മിറ്റിന്റെ കമ്മീഷന്‍ പറ്റുന്നവരും തീരദേശ മേഖലയില്‍ നിരവധിയാണ്. കടലിലിറക്കാന്‍ പോലും കഴിയാത്ത എന്‍ജിനുകളുടെ പേരിലും വിറ്റ് വര്‍ഷങ്ങള്‍ കഴിഞ്ഞ വഞ്ചികളുടെ പേരിലും നിരവധി പേര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റുകളുണ്ട്. ഇവ പരിശോധിച്ച് യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാന്‍ ഫിഷറീസ് ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല. കരിഞ്ചന്തയില്‍ മണ്ണെണ്ണ വ്യാപാരം നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ പോലും റെയ്ഡ് നടത്തി ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്. ചാവക്കാട് മേഖലയിലെ ഒട്ടനവധി ബസ്സുകളില്‍ ഡീസലിനോടൊപ്പം മണ്ണെണ്ണ കലര്‍ത്തുന്നുണ്ടെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടും ഇവരും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. അപകടങ്ങള്‍ക്ക് ഏറെ കാരണമാവുകയും അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്ന മണ്ണെണ്ണ കലര്‍ത്തല്‍ വ്യാപകമായിട്ടും ഇതുവരെയും വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു ബസ്സുപോലും ഇതിന്റെ പേരില്‍ പിടികൂടിയിട്ടുമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വര്‍ദ്ധിക്കുമ്പോള്‍ 14.50 രൂപയ്ക്ക് ലഭിക്കുന്ന മണ്ണെണ്ണ ബസ്സുകളില്‍ ഉപയേഗിക്കുമ്പോള്‍ ഓരോ ദിവസവും ആയിരക്കണക്കിന് രൂപയാണ് ലാഭമായി ലഭിക്കുന്നത്. ഒരു ഭാഗം ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കുന്നതിനാല്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈവകുപ്പ് അധികൃതരും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും എല്ലാം കണ്ണടയ്ക്കുകയാണ്. കഴിഞ്ഞദിവസം ചാവക്കാട് ബസ്സ്റ്റാന്‍ഡില്‍നിന്നും ബസ്സില്‍ ഡീസിലിനോടൊപ്പം കലര്‍ത്താനായി 555 ലിറ്റര്‍ മണ്ണെണ്ണ കൊണ്ടുവന്നത് ചാവക്കാട് പോലീസ് പിടികൂടിയിരുന്നു. എന്നിട്ടും മണ്ണെണ്ണ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉദ്യോഗസ്ഥനും തയ്യാറായില്ല. ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന മണ്ണെണ്ണ കലര്‍ത്തല്‍ വന്‍ ദുരന്തത്തില്‍ കലാശിക്കുമ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥവൃന്ദം കണ്ണ് തുറക്കുക. ബസ്സുകളുടെ മത്സര ഓട്ടത്തിന്പിന്നിലും മണ്ണെണ്ണയുടെ സ്വാധീനമുണ്ട്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍