വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111029

വട്ടേക്കാട് :ഉച്ചക്കഞ്ഞി വിതരണത്തിന് ഉപയോഗിക്കുന്ന വെള്ളം മാലിന്യം കലര്‍ന്നതാണെന്ന് പരാതി


ചാവക്കാട്:വട്ടേക്കാട് എ.എം.പി.കെ.എം.എച്ച്. യു.പി. സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി വിതരണത്തിന് ഉപയോഗിക്കുന്ന വെള്ളം മാലിന്യം കലര്‍ന്നതാണെന്ന് പരാതി. മാലിന്യം നിറഞ്ഞ കിണറ്റില്‍നിന്നാണ് വെള്ളമെടുക്കുന്നത്. ഈ വെള്ളത്തില്‍ വെച്ച കഞ്ഞികുടിച്ച് കുട്ടികള്‍ക്ക് പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന ആശങ്കയുണ്ട്. കഞ്ഞിക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ അധ്യാപകരും പി.ടി.എ. കമ്മിറ്റിയും തയ്യാറാകണമെന്ന് കടപ്പുറം പഞ്ചായത്ത് പ്രതികരണവേദി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പി.എം. നൗഷാദ് അധ്യക്ഷനായി. വി.കെ. അക്ബര്‍, ആര്‍.കെ. ആരിഫ്, താജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍