വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111108

മണവാളന്‍ അബു എന്ന എന്‍. പി. അബു (73) അന്തരിച്ചു.

ചാവക്കാട് : ചലച്ചിത്ര നിര്‍മ്മാതാവും ബിസിനസ്സു കാരനുമായ മണവാളന്‍ അബു എന്ന എന്‍. പി. അബു (73) അന്തരിച്ചു. നവംബര്‍ 8 ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് അന്ത്യം സംഭവിച്ചത്. പ്രിയ ഫിലിംസ് ബാനറില്‍ ദ്വീപ്, പ്രിയ, അണിയാത്ത വളകള്‍, വിസ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച അബൂബക്കര്‍, എന്‍. പി. അബു എന്ന പേരില്‍ ചലച്ചിത്ര വൃത്തങ്ങളില്‍ ശ്രദ്ധേയനായി. നാട്ടുകാര്‍ക്ക് അദ്ദേഹം മണവാളന്‍ അബു ആയിരുന്നു. ഒരുമനയൂര്‍ കിണര്‍ സ്റ്റോപ്പിന് സമീപം നാലകത്ത് പടുവിങ്കല്‍ മമ്മദ്‌ – കയ്യുമ്മ ദമ്പതികളുടെ മകനാണ്. ഒരു മാസമായി ഹൃദയ സംബന്ധമായ അസുഖത്തെ ത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഭാര്യ : സുഹറ. മക്കള്‍ : റഫീഖ്, ഫൈസല്‍, ഷബാന. മരുമക്കള്‍ : റസിയ, സബീന, നൗഷാദ് (അജ്മാന്‍). എന്‍. പി. അബു ആശുപത്രി യില്‍ മരിച്ച വിവരം അറിഞ്ഞ് സഹോദരനായ നാലകത്ത് പടുവിങ്കല്‍ ഖാദറും (71) കുഴഞ്ഞു വീണ് മരിച്ചു. സഹോദര ന്മാരുടെ ഖബറടക്കം ബുധനാഴ്ച, ഒരുമനയൂര്‍ തൈക്കടവ് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. കടപ്പാട് ഈപത്രം

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍