വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111130

മദ്യപിച്ചെത്തിയ മുത്തച്ഛന്‍ പേരക്കുട്ടിയെ കാനയിലെറിഞ്ഞു

ചാവക്കാട്: മദ്യപിച്ചെത്തിയ മുത്തച്ഛന്‍ കാനയിലെറിഞ്ഞ മൂന്ന് വയസ്സുള്ള പേരക്കുട്ടിയെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷിച്ചു. ബസ്സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ളക്സില്‍ താമസിക്കുന്ന കോയമ്പത്തൂര്‍ സ്വദേശി നാഗരാജനാണ് മദ്യപിച്ചെത്തി മരുമകളുമായി വഴക്കിട്ട് കുഞ്ഞിനെ കാനയിലെറിഞ്ഞത്. ഞായറാഴ്ച രാത്രി ഏഴിനാണ് സംഭവം. വിവരമറിഞ്ഞെത്തിയ ചാവക്കാട് പൊലീസ് മറ്റ് കുടുംബാംഗങ്ങളെയടക്കം കസ്റ്റഡിയിലെടുത്തു.
നാഗരാജന്‍, മകന്‍ ഷെമീര്‍, ഭാര്യ ഷെമീറ ഇവരുടെ മരുമക്കള്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. ഷെമീറയുമായി വഴക്കിട്ട നാഗരാജന്‍ കുട്ടിയെ കാനയിലെറിയുകയായിരുന്നു. അതുവഴി വന്ന ബൈക്ക് യാത്രികന്‍ സംഭവം കണ്ടു. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ വിളിച്ചുകൂട്ടി. അപ്പോഴെക്കും ഷെമീറും എത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍