വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120216

ബ്രിട്ടണിലും പുരുഷന്‍ പ്രസവിച്ചു


ഒരു അമേരിക്കക്കാരനും സ്‌പെയിന്‍കാരനും ചെയ്‌തപോലെ ബ്രിട്ടണിലെ ഒരു പുരുഷനും പ്രസവിച്ചു. ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ഇദ്ദേഹം കഴിഞ്ഞ വര്‍ഷമാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌ എങ്കിലും വാര്‍ത്ത പുറത്തുവരുന്നത്‌ ഇപ്പോഴാണ്‌. ഇദ്ദേഹമായിരിക്കും ബ്രിട്ടണിലെ ആദ്യ പുരുഷ പിതാവ്‌ എന്നും കരുതുന്നു. മുപ്പതുകാരനായ ബ്രിട്ടീഷുകാരനാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌. ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ വിധേയനായപ്പോള്‍ ഇദ്ദേഹം ഗര്‍ഭപാത്രം നീക്കംചെയ്‌തിരുന്നില്ല. സിസേറിയനിലൂടെയാണ്‌ കുഞ്ഞിന്‌ ജന്‍മം നല്‍കിയത്‌ എന്നും ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍, ഇദ്ദേഹത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. തോമസ്‌ ബീറ്റി എന്ന അമേരിക്കക്കാരനാണ്‌ ലോകത്ത്‌ ആദ്യമായി 'അമ്മ'യായ പുരുഷന്‍. 2007 ല്‍ ഗര്‍ഭം ധരിച്ച ഇദ്ദേഹം മൂന്ന്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്‍മം നല്‍കി. അരിസോണയില്‍ കഴിയുന്ന ബീറ്റി ലിംഗമാറ്റം നടത്തും മുമ്പ്‌ ട്രാസി ലാഗോണ്ടിനൊ എന്ന യുവതിയായിരുന്നു. 20 വയസ്സു മുതല്‍ ടെസ്‌റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചിരുന്നു. 2002 ല്‍ മാറിടം നീക്കം ചെയ്‌തു. എന്നാല്‍, ഗര്‍ഭപാത്രം നീക്കംചെയ്‌തിരുന്നില്ല.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍