വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20121215

ബൈക്കില്‍ വന്ന് പ്രധാനാധ്യാപികയുടെ താലിമാല പൊട്ടിച്ചു

ചാവക്കാട്: ബൈക്കിലെത്തിയവര്‍ പ്രധാനാധ്യാപികയുടെ ആറുപവന്‍ തൂക്കം വരുന്ന താലിമാല പൊട്ടിച്ചു. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ഒരുമനയൂര്‍ സ്വദേശിനി എന്‍.ആര്‍. ശോഭയുടെ മാലയാണ് പൊട്ടിച്ചത്. വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ ആറുമണിക്ക് ഒറ്റത്തെങ്ങിന് കിഴക്കുഭാഗം റോഡില്‍ വെച്ചാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. പിറകിലിരുന്നയാളാണ് മാല പൊട്ടിച്ചത്. മാല പൊട്ടിച്ചതോടെ ടീച്ചര്‍ ബഹളംവെച്ചു. ബൈക്ക് ഇടിച്ചതാകുമെന്ന് കരുതി ഒപ്പം ഉണ്ടായിരുന്ന കുട്ടി സ്തംഭിച്ചുനിന്നു. ഇതിനിടയില്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. കരിഷ്മ ബൈക്കാണെന്ന് പറയുന്നു. നാട്ടുകാര്‍ ബൈക്കുകളും മറ്റുമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാല പൊട്ടിക്കുന്നതിനിടയില്‍ കൊളുത്തൂരി താലി താഴെ തെറിച്ചതിനാല്‍ നഷ്ടപ്പെട്ടില്ല.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍