വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130109

നടവഴി സ്വകാര്യ വ്യക്തി മതില്‍ കെട്ടി അടച്ചതായി പരാതി.

വട്ടെക്കാട്: അര നൂറ്റാണ്ടിലധികമായി ഉപയോഗിച്ചിരുന്ന നടവഴി സ്വകാര്യ വ്യക്തി മതില്‍ കെട്ടി അടച്ചതായി പരാതി. കോടതി ഉത്തരവിനെ തുടര്‍ന്ന് കമ്മീഷന്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കടപ്പുറം വട്ടേകാട് പള്ളിക്ക് തെക്ക് അറക്കല്‍ റഫീക്കിന്റെ പറമ്പിലേക്കുള്ള വഴിയാണ് സ്വകാര്യ വ്യക്തി അടച്ചു കെട്ടിയത്. വഴി അടച്ച് മതില്‍ കെട്ടിയതോടെ സ്ഥലമുടമ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ അഭിഭാഷകന്‍ മുഖേന പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് കോടതി നിയോഗിച്ച കമ്മീഷന്‍ ഇന്നു (ചൊവ്വാഴ്ച്ച) സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്. എന്നല്‍ ഇതിനിടെ നടവഴിയില്‍ ഇന്ന് രാവിലെ സ്വകാര്യ വ്യക്തി വാഴകള്‍ നട്ടിരുന്നു. ഈ സ്ഥലത്തെത്തിയും കമ്മീഷന്‍ തെളിവെടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍