വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130105

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് സോണിയ
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന യാത്രാപ്രശ്‌നം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.

തന്നെ സന്ദര്‍ശിച്ച ഒ.ഐ.സി.സി(ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) നിവേദക സംഘത്തിനാണ് സോണിയ ഉറപ്പ് നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ടാണ് രമേശ് ചെന്നിത്തല, കെ.പി.സി.സി ഉപാധ്യക്ഷന്‍ എം.എം.ഹസ്സന്‍, പി.ടി. തോമസ് എം.പി. എന്നിവരുടെ നേതൃത്വത്തില്‍ സംഘം സോണിയയെ സന്ദര്‍ശിച്ചത്. പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സോണിയാഗാന്ധിക്ക് നിവേദനം നല്‍കി.

എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ വ്യോമയാന മന്ത്രിയോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ഉറപ്പു നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. ഉത്സവ സീസണുകളില്‍ അമിത യാത്രാക്കൂലി ഈടാക്കല്‍ , മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍ , തുടങ്ങിയ എയറിന്ത്യയുടെ നടപടികള്‍ സോണിയയുടെ ശ്രദ്ധയില്‍പ്പെടുത്തി.
എംബസികളില്‍ മലയാളം അറിയാവുന്നവരെ നിയമിക്കുക, വിദേശത്ത് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

രാവിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഒ.ഐ.എ.സി. മാര്‍ച്ച് നടത്തി. ജന്തര്‍ മന്ദറില്‍ കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എം.പി.മാരായ പി.സി. ചാക്കോ, കെ.സുധാകരന്‍, പി.ടി. തോമസ്, കെ.പി.സി.സി. നേതാക്കളായ, എം.എം. ഹസ്സന്‍, കെ.സി. രാജന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ഇബ്രാഹിം കുട്ടി കല്ലാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ ഒ.ഐ.സി.സി. പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

പ്രതിരോധമന്ത്രി എ.കെ.ആന്‍റണി, വ്യോമയാന മന്ത്രി അജിത് സിങ് എന്നിവര്‍ക്കും നിവേദനം നല്‍കി

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍