വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130209

ഒടുവില്‍ അമേരിക്കയ്ക്കും സമ്മതിക്കേണ്ടിവന്നു വെളിച്ചെണ്ണ നല്ലതാണ്


ഒടുവില്‍ അമേരിക്കയ്ക്കും സമ്മതിക്കേണ്ടിവന്നു നമ്മുടെ വെളിച്ചെണ്ണയെ. ദോഷമൊന്നുമില്ലെന്നു മാത്രമല്ല, ചില രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ലതുമാണത്രേ വെളിച്ചെണ്ണ. പാശ്ചാത്യ ഭക്ഷണങ്ങള്‍ പാകംചെയ്യാന്‍ വെളിച്ചെണ്ണ നല്ലതാണ് എന്ന കണ്ടെത്തലാണ് അമേരിക്കയിലും മറ്റും വെളിച്ചെണ്ണയ്ക്ക് പ്രിയമേറാന്‍ കാരണം. കേക്കും അതിനുള്ള ഐസിങ്ങും ഉണ്ടാക്കാന്‍ വെളിച്ചെണ്ണ ഉത്തമമത്രേ. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കിയ ചില ഭക്ഷണങ്ങള്‍ക്ക് നല്ല രുചിയും. അങ്ങനെ, വെളിച്ചെണ്ണ ഉപയോഗിക്കരുതെന്ന് ഇത്രയും കാലം പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ മൊഴിമാറ്റി- മിതമായി ഉപയോഗിച്ചാല്‍ രുചിയുള്ള, ആരോഗ്യദായകമായ ഭക്ഷണമുണ്ടാക്കാന്‍ വെളിച്ചെണ്ണ ഉത്തമം എന്നാണ് ഇപ്പോഴത്തെ അഭിപ്രായം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍