വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130315

സാംസങ്ങ്‌ എസ് 4 പുറത്തിറങ്ങി;


സാംസങ്ങ്‌ എസ് 4 പുറത്തിറങ്ങി; 8 കോര്‍ പ്രോസസര്‍, 13 എംപി ക്യാമറ സാംസങ്ങ്‌ എസ് 4 പുറത്തിറങ്ങി; 8 കോര്‍ പ്രോസസര്‍, 13 എംപി ക്യാമറ ഗ്യാലക്‌സി ശ്രേണിയിലെ എസ് 4 സാംസങ്ങ്‌ പുറത്തിറക്കി. മൊബൈല്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലെ റേഡിയോ സിറ്റി ഹാളില്‍ നടത്തിയ ചടങ്ങിലാണ് എസ് ഫോര്‍ സാംസങ്ങ്‌പുറത്തിറക്കിയത്. ആദ്യ കാഴ്ചയില്‍ എസ് 3യോടാണ് ഇവന് സാമ്യമുള്ളത്. എന്നാല്‍ എസ് 3യേക്കാള്‍ അല്‍പ്പം കൂടി വലുപ്പം കൂടുതലുണ്ട്.
വെളുപ്പ്, കറുപ്പ് എന്നീ രണ്ട് നിറങ്ങളില്‍ എസ് 4 ലഭ്യമാണ്. 4ജി, 3ജി പതിപ്പുകളിലുള്ള എസ്4 16ജി.ബി,32ജി.ബി,64 ജി.ബി എന്നി വ്യത്യസ്ഥ മോഡലില്‍ ലഭിക്കും.
എസ് 4ന്റെ പ്രധാന പ്രത്യേകതകള്‍
ഡിസ്‌പ്ലേ: അഞ്ച് ഇഞ്ച് സൂപ്പര്‍ അമൂല്‍ഡ് ഫുല്‍ എച്ച് ഡി റെസല്യൂഷന്‍ (1920×1080). 441 പി പി ഐ ഡെന്‍സിറ്റി.
സ്‌ക്രീന്‍: ഐപോഡിനേക്കാളും 56 ശതമാനം വലിപ്പം കൂടുതല്‍. വരയും കുറിയും വീഴാത്ത ഗോറില്ല ഗ്ലാസ് 2 ഉപയോഗിച്ചുള്ള മള്‍ട്ടി ടച്ച്. ടച്ച് വിസ് യൂസര്‍ ഇന്റര്‍ഫേസ്.
ഒ എസ്: ആന്‍ഡ്രോയിഡ് 4.2.2
പ്രൊസസര്‍: ക്വാര്‍ഡ് ക്വാര്‍ 1.8 ജിഗാ ഹെര്‍ട്‌സ് കോര്‍ടെക്‌സ് എ 15, ക്വാര്‍ഡ് ക്വാര്‍ 1.2 ജിഗാഹെര്‍ട്‌സ് കോര്‍ടെക്‌സ് എ7. റാം: 2 ജി ബി
മെമ്മറി: 16 ജി ബി ഇന്റേണല്‍. മൈക്രോ എസ് ഡി കാര്‍ഡ് വഴി 64 ജി ബി വരെ ഉയര്‍ത്താം.
ക്യാമറ: എല്‍ ഇ ഡി ഫ്ലാഷോടു കൂടിയ 13 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 2.1 മെഗാപിക്‌സലുള്ള ഫ്രണ്ട് ക്യാമറ.
ഗാലക്‌സി എസ് 3 കഴിഞ്ഞവര്‍ഷം ലണ്ടനിലാണ് പുറത്തിറക്കിയത്. ഗ്യാലക്‌സി 4 കൂടി എത്തുന്നതോടെ പുതുതലമുറ മൊബൈല്‍ വിപണിയില്‍ മത്സരം കടുക്കും. ആപ്പിള്‍, ബ്ലാക്ക് ബെറി എന്നിവരാണ് സംസങിന്റെ പ്രധാന എതിരാളികള്‍

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍