വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130426

കടപ്പുറം പഞ്ചായത്തില്‍ കുറുമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗിനെ തളക്കാന്‍ കോണ്‍ഗ്രസ് ശ്രമംകടപ്പുറം: പഞ്ചായത്ത് ഭരണ സമിതിയില്‍ കുറുമുന്നണി രൂപീകരിച്ച് മുസ്ലിം ലീഗിനെ തളക്കാന്‍ കോണ്‍ഗ്രസ് ശ്രമം. പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ സീനത്ത് ഇഖ്ബാലിനെ മുന്‍ നിര്‍ത്തിയാണ് കുറുമുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി സി.പി.എം അംഗങ്ങളുമായി ചര്‍ച്ച നടത്താനും ശ്രമം തുടങ്ങി.
16 അംഗങ്ങളുള്ള പഞ്ചായത്തില്‍ മുസ്ലിം ലീഗിന് ഒന്‍പതും കോണ്‍ഗ്രസിന് അഞ്ചും സി.പി.എമ്മിന് രണ്ടും അംഗങ്ങളാണുള്ളത്. അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും രണ്ട് സി.പി.എം അംഗങ്ങള്‍ക്കും പുറമെ മുസ്ലിം ലീഗ് അംഗമായ പഞ്ചായത്ത് പ്രസിഡഡന്റ് സീനത്ത് ഇഖ്ബാലും മുസ്ലിം ലീഗിലെ മറ്റൊരു അംഗവും കുറു മുന്നണിയില്‍ അംഗങ്ങളാവുന്നതോടെ മുസ്ലിം ലീഗിനെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താനാവുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടമുസ്ലിം ലീഗിലെ ധാരണ പ്രകാരം ഈ മാസം 30 ന് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നിലവിലെ പ്രസിഡന്റിന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി കത്ത് നല്‍കിയിരുന്നു. എന്നാല്‍ മെയ് 15 വരെ സ്ഥാനം ഒഴിയില്ലെന്നാണ് പ്രസിഡന്റിന്റെ നിലപാട്. സ്ഥാനം ഒഴിയുന്നതിന് മുന്‍പ് ചില ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനാണ് പ്രസിഡന്റ് കലാവധി നീട്ടി ചോദിച്ചിട്ടുള്ളത്കുറു മുന്നണി രൂപീകൃതമായാല്‍ സീനത്ത് ഇഖ്ബാലിനെ തന്നെ പ്രസിഡന്റാക്കി മുസ്ലിം ലീഗിനെ വെല്ലുവിളിക്കാമെന്നും കോണ്‍ഗ്രസ് കരുതുന്നുണ്ട്. പഞ്ചായത്തിലെ കുറുമുന്നണി നീക്കത്തിന് കോണ്‍ഗ്രസ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ എം ഇബ്രാഹിമാണ് മുന്‍ കൈയ്യെടുക്കുന്നതത്രെ.
മുസ്ലിം നേതൃത്വം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നടപ്പാക്കാനാണ് പഞ്ചായത്ത് ഭരണ സമിതിയിലെ മുസ്ലിം ലീഗ് അംഗങ്ങള്‍ ശ്രമിക്കുന്നതെന്ന് കെ എം ഇബ്രാഹിം കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ആരോപിച്ചിരുന്നു.
ഗ്രാമ പഞ്ചായത്തിലെ അഞ്ചങ്ങാടിയിലുള്ള ആയുര്‍വ്വേദ ഡിസ്പന്‍സറിയില്‍ നിന്നും മരുന്നുകളും ഫര്‍ണീച്ചറുകളും കോളനിപടിയിലെ ഡിസ്പന്‍സറിയിലേക്ക് കടത്തിയത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തിലാണ് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ എ കെ അബ്ദുള്‍ കരീം അടക്കമുള്ള ലീഗ് മെംബര്‍മാരെ സാക്ഷി നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് അംഗത്തിന്റെ വിമര്‍ശനം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍