വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20141125

വട്ടേക്കാട് മേഖലയിൽ കുടിവെള്ളമെത്തിക്കാൻ അദാലത്തിൽ നിർദ്ദേശം.


ചാവക്കാട്: കുടിവെള്ള ദൗർലഭ്യം രൂക്ഷമായ വട്ടേക്കാട് പ്രദേശത്ത് പൊതു ടാപ്പുകളിൽ ഉടൻ വെള്ളമെത്തിക്കണമെന്ന് ചാവക്കാട് ലീഗൽ സർവീസസ് കമ്മിറ്റി നിർദ്ദേശിച്ചു.
കടപ്പുറം പഞ്ചായത്തിലെ ഏഴാം വാർഡിൽ ആറു വർഷത്തിലേറെയായി കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായ നാട്ടുകാർ ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെയർമാൻ കൂടിയായ സബ്ജഡ്ജി എൻ. ശേഷാദ്രി നാഥൻ നിർദ്ദേശം നൽകിയത്. ഇതനുസരിച്ച് വട്ടേക്കാട് പ്രദേശത്ത് പൊതു ടാപ്പുകളിൽ നിന്ന് സ്വകാര്യ വ്യക്തികൾ അനധികൃതമായി വെള്ളമൂറ്റുന്നത് തടഞ്ഞ് പൊതു ടാപ്പുകളിൽ വെള്ളമെത്തിക്കാനുള്ള നടപടികൾ ആരംഭിക്കാൻ വാട്ടർ അതേറിറ്റിയോട് കമ്മിറ്റി നിർദ്ദേശിച്ചു. പ്രദേശത്തെ ജല വിതരണ പൈപ്പുകൾ വഴി സ്വകര്യ വ്യക്തികൾ അനധികൃതമായി വെള്ളമൂറ്റുന്നതാണ് പൊതു ടാപ്പുകളിൽ വെള്ളമെത്താതെന്ന് നാട്ടുകാർ പരാതിയിൽ സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് വെള്ളം ലഭിക്കാൻ നാട്ടുകാർ നിരവധി തവണ പഞ്ചായത്തിലും വാട്ടർ അതോറിറ്റി അധികൃതർക്കും പരാതി നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടാകാത്തതിനെ തുർന്നാണ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയെ സമീപിച്ചത്. പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെമ്പർക്കും അദാലത്തിലെത്താൻ നോട്ടീസ് അയച്ചിരുന്നെങ്കിലും രണ്ട് തവണയും ഇവർ ഹാജരായില്ല. എന്നാൽ വാട്ടർ അതോറിറ്റി ഗുരുവായൂർ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അദാലത്തിൽ ഹാജരായിരുന്നു. വട്ടേക്കാട്ടെ പൊതു പ്രവർത്തകരായ പി. മുഹമ്മദ് വട്ടേക്കാട്, കെ.എം. റഷീദ്, വി.കെ. സുരേഷ്, കെ. ബക്കർ സെയ്തു, കെ. ബക്കർ മാമു, വലിയകത്ത് ജുനൈദ് എന്നിവരാണ് അദാലത്തിൽ പരാതി നൽകിയത്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍