വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20080911

ബാങ്കുകളില് അവകാശികളില്ലാതെ 1200 കോടി

ബാങ്കുകളില് അവകാശികളില്ലാതെ 1200 കോടി ദില്ലി: ഇന്ത്യയിലെ വാണിജ്യ ബാങ്കുകളില്‍ 1200 കോടി രൂപ ഉടമസ്ഥരില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട്‌ കാലമായി രണ്ട്‌ കോടിയോളം അക്കൗണ്ടുകളിലായാണ്‌ ഇത്രയും വലിയ തുക ഉപയോഗശൂന്യമായ നിലയില്‍ കിടക്കുന്നത്‌. അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളുടെ യഥാര്‍ഥ ഉടമയെയോ അല്ലെങ്കില്‍ അവകാശികളെയോ കണ്ടെത്തി പണം അവര്‍ക്ക്‌ നല്‌കണമെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ 1989ല്‍ തന്നെ ബാങ്കുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‌കിയിരുന്നു. വിവരവകാശ നിയമപ്രകാരം കട്ടക്ക്‌ സ്വദേശിയായ സിദ്ധാര്‍ഥ്‌ മിശ്രയെന്നയാള്‍ നല്‌കിയ അപേക്ഷ പ്രകാരമാണ്‌ ഈ വിവരം വെളിപ്പെട്ടിരിയ്‌ക്കുന്നത്‌. സിദ്ധാര്‍ഥയ്‌ക്ക്‌ ലഭിച്ച മറുപടിയനുസരിച്ച്‌ 1207,35,54,334 രൂപയാണ്‌ ബാങ്കുകളില്‍ ഉടമയില്ലാതെ കിടക്കുന്നത്‌. ഇതില്‍ 1156 കോടിയലധികം രൂപയും ഗ്രാമീണ മേഖലയിലെ ബാങ്കുകളിലാണുള്ളതെന്നും റിസര്‍വ്‌ ബാങ്കിന്റെ മറുപടിയിലുണ്ട്‌. ----------------- if u need contact indian goverment

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍