വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20080911

മുറ്റത്തെ പൂക്കളം

മുറ്റത്തെ പൂക്കളം ഓണപ്പൂവിടല്‍ കുട്ടികളുടെ ഉത്സാഹത്തിലാണ് നടക്കുക. മഴ മാറി തെളിഞ്ഞ സമയമാകയാല്‍ ചെടികള്‍ പൂത്തുലഞ്ഞുവരും. പൂ പറിക്കാന്‍ തൊട്ടിയും പൂക്കുടയുമായി ആര്‍ത്തുല്ലസിച്ച് വളപ്പുകളിലും വെളിസ്ഥലങ്ങളിലും പാഞ്ഞുനടക്കുന്ന കുട്ടികള്‍ ഒരു കാലത്തു സാധാരണ കാഴ്ച്ചയായിരുന്നു. തുമ്പപൂവു ം കദളിപൂവും ചെമ്പരത്തിപൂവും പറിച്ചുനിറച്ച പൂക്കുടകളുമായി മടങ്ങിയെത്തിയാല്‍ മുറ്റത്ത് പൂക്കളമിടുന്നതിന് മേല്‍നോട്ടം മുതിര്‍ന്നവര്‍ക്കായിരിക്കും. ഇന്ന് പൂക്കള്‍ കുറവ്, പൂ പറിക്കാന്‍ കുട്ടികള്‍ക്ക് നേരമില്ല. അവര്‍ക്കു ട്യൂഷന്‍ കഴിഞ്ഞാല്‍ ടിവിക്കു മുന്നിലിരിക്കണം. നാട്ടിന്‍പുറങ്ങളില്‍ പൂ പറിച്ച് കളമിടുന്നവരുണ്ടാകാം. നഗരങ്ങളിലാകട്ടെ പൂക്കള്‍ തമിഴ്നാട്ടില്‍ വരണമെന്നായിരിക്കുന്നു. ഓണസദ്യക്ക് വേണ്ട പച്ചക്കറികളും തമിഴ്നാട്ടില്‍ നിന്നു തന്നെ വരുന്നു. ഉത്രാടത്തിന് കോടിയുടുത്ത് സദ്യ തുടങ്ങും. പിന്നെ നാലു ദിവസങ്ങള്‍ സദ്യയിലും കളിയിലും കഴിയും. ഉത്രട്ടാതി നാള്‍ ആറന്മുള വള്ളംകളിക്കു ശേഷം ഓണാഘോഷങ്ങള്‍ അവസാനിക്കും. കാണം വിറ്റും ഓണമുണ്ണണമെന്നാണ് പ്രമാണം. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്ന് ഓണാഘോഷത്തിന് നാനാവിധ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ചുരുങ്ങിയ വിലയ്ക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴിയും മാവേലി സ്റോര്‍ വഴിയും നല്‍കിവരുന്നു. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ഓണം കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആഘോഷമായിരുന്നു. ഇന്നത് സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുആഘോഷമാക്കി. ഓണപരിപാടികള്‍ ടിവിയിലൂടെയും റേഡിയോവിലൂടെയും അവതരിപ്പിക്കുന്നു. ഓണക്കോടിക്ക് പരമ്പരാഗത വസ്ത്രങ്ങളല്ല, അത്യാധുനിക ഉടയാടകളാണ് വിപണിയില്‍ വരുന്നത്. മുംബൈയിലെയും അഹമ്മദാബാദിലെയും കോയമ്പത്തൂരിലെയും തുണിക്കച്ചവടക്കാര്‍ കേരളത്തിലെ വിപണിയില്‍ നിറയുന്നു. ഓണനാളുകളില്‍ ജന്മനാട്ടിലെത്താനുള്ള വ്യഗ്രതയിലായിരിക്കും മറുനാടന്‍ മലയാളികള്‍. ട്രെയിനുകളും വിമാനങ്ങളും മാസങ്ങള്‍ക്കു മുമ്പേ ബുക്ക് ചെയ്യപ്പെടുന്നു. അന്ന് എല്ലാ വഴികളും കേരളത്തിലേക്കായിരിക്കും. ഓണം മലയാളികളുടെ തനതായ മഹോത്സവമാണ്. എല്ലാ മാറ്റങ്ങള്‍ക്കിടയിലും മലയാളി ഓണാഘോഷത്തിന്റെ ദിനങ്ങള്‍ പൊലിപ്പിക്കുന്നത് അതുകൊണ്ടാണ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍