വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101125

ജ്യേഷ്ഠന്റെ വെട്ടേറ്റ് അനുജന്‍ മരിച്ചു

ചാവക്കാട്: കൈക്കോട്ടുകൊണ്ടുള്ള ജ്യേഷ്ഠന്റെ വെട്ടേറ്റ് അനുജന്‍ മരിച്ചു. ചാവക്കാട് പോലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം താമസിക്കുന്ന പള്ളാറ വീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ സതീശ (27) നാണ് മരിച്ചത്. സഹോദരന്‍ സന്തോഷാണ് കൈക്കോട്ടുകൊണ്ട് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെ ആദ്യം മുതുവട്ടൂര്‍ രാജ ആസ്​പത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകരാണ് അവശനിലയിലായ സതീശനെ ആസ്​പത്രിയിലെത്തിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30നാണ് സംഭവം. വാക്കുതര്‍ക്കം മൂത്താണ് അക്രമത്തില്‍ കലാശിച്ചത്. അമ്മയും അവിവാഹിതരായ രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. ഇരുവരും കൂലിപ്പണിക്കാരാണ്. സതീശന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറയുന്നു. ഇരുവരും ഇടയ്ക്കിടെ വഴക്കിടാറുണ്ട്. ചാവക്കാട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മ: ദേവു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍