വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101112

ചേറ്റുവയില്‍ ഭീമന്‍ തിരണ്ടി കുടുങ്ങി

വാടാനപ്പള്ളി: ഭീമന്‍ സ്രാവിന് പിന്നാലെ ഭീമന്‍ തിരണ്ടിയും വലയില്‍ കുടുങ്ങി. ചേറ്റുവ ആഴക്കടലില്‍ മല്‍സ്യം പിടിച്ച വള്ളക്കാര്‍ക്കാണ് ഭീമന്‍ തെരണ്ടി ലഭിച്ചത്. 120 കിലോ തൂക്കം വരുന്ന മല്‍സ്യത്തെ വാടാനപ്പള്ളി സഫ മൊബൈല്‍ ഫിഷ് സ്റ്റാള്‍ ഉടമകള്‍ 8000 രൂപക്ക് ലേലത്തില്‍ വാങ്ങി. രാവിലെ പത്തോടെ വാടാനപ്പള്ളിയില്‍ കൊണ്ടുവന്ന മല്‍സ്യം രണ്ട് മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. രണ്ട് ദിവസം മുമ്പ് ഭീമന്‍ സ്രാവിനെ വള്ളക്കാര്‍ക്ക് ലഭിച്ചിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍