വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110104

മുന്നൂറോളം യാത്രക്കാര്‍ വൈകിട്ടു വരെ കൊച്ചിയില്‍ കുടുങ്ങും

മുന്നൂറോളം യാത്രക്കാര്‍ വൈകിട്ടു വരെ കൊച്ചിയില്‍ കുടുങ്ങും
നെടുമ്പാശേരി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നെത്തിയ അഞ്ച് വിമാനങ്ങള്‍ക്ക് കൊച്ചിയിലിറങ്ങാന്‍ കഴിഞ്ഞില്ല. ഇത്തിഹാദ്. ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍അറേബ്യ, എമിറേറ്റ്‌സ്, ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ക്കാണ് ഇറങ്ങാന്‍ കഴിയാതെ വന്നത്. പുലര്‍ച്ചെ രണ്ടുമണി മുതല്‍ അഞ്ചു മണിവരെയാണ് കനത്ത തോതില്‍ മൂടല്‍മഞ്ഞുണ്ടായത്. ഇത്തിഹാദും ഖത്തറും തിരുവനന്തപുരത്തേക്കും എയര്‍ അറേബ്യ കോഴിക്കോട്ടേക്കും എമിറേറ്റ്‌സും ഗള്‍ഫ് എയറും ബംഗളരുവിലേക്കുമാണ് തിരിച്ചുവിട്ടത്. എന്നാല്‍ ബംഗളരുവിലേക്ക് തിരിച്ചുവിട്ട വിമാനങ്ങളുടെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ഈ വിമാനങ്ങള്‍ ഇനി വൈകിട്ടോടെ മാത്രമേ കൊച്ചിയിലേക്ക് തിരിച്ചെത്തുകയുളളൂ. ഇതു മൂലം ഈ വിമാനങ്ങളിലായി ദുബൈയിലേക്കും ബഹറൈനിലേക്കും പോകേണ്ടിയിരുന്ന മുന്നൂറോളം യാത്രക്കാര്‍ നെടുമ്പാശേരിയിലെ ഹോട്ടലുകളില്‍ തങ്ങുകയാണ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍