വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110104

വിദ്യാര്‍ഥിനിയുടെ സത്യസന്ധത; ഉടമക്ക് സ്വര്‍ണാഭരണം തിരികെ

വടക്കേക്കാട്: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ഉടമസ്ഥനെ തിരിച്ചേല്‍പിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി മാതൃകയായി. പുന്നയൂര്‍കുളം പുന്നൂക്കാവ് കൈലക്കാട്ടയില്‍ മോഹനന്റെ മകള്‍ അഞ്ജനയാണ് (14) മാതൃക കാട്ടിയത്.
ഞായറാഴ്ച വൈകുന്നേരം വീടിന് സമീപം റോഡരികില്‍ നിന്നാണ് ഹാന്‍ഡ് ബാഗ് കണ്ടെത്തിയത്. ആല്‍ത്തറ വീട്ടില്‍ രാജന്റെ ഭാര്യ ഷിജിയുടേതാണ് 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ്. പുന്നൂക്കാവിലുള്ള വീട്ടില്‍ നിന്ന് ആല്‍ത്തറയിലുള്ള ഭര്‍തൃഗൃഹത്തിലേക്ക് ഓട്ടോയില്‍ ഷിജി യാത്ര ചെയ്യുന്നതിനിടെ ബാഗ് തെറിച്ചുവീഴുകയായിരുന്നു. ആല്‍ത്തറയിലെത്തി ബാഗ് കാണാതായതോടെ അന്വേഷണം ആരംഭിച്ചു.
ഇതിനിടെ ബാഗ് ലഭിച്ച അഞ്ജന രക്ഷിതാക്കളുമായി ഉടമസ്ഥനെ അന്വേഷിച്ചിറങ്ങി. തുടര്‍ന്ന് ഇരുകൂട്ടരും കണ്ടുമുട്ടുകയായിരുന്നു. കടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഞ്ജന.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍