വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110123

ചന്ദനക്കുടം നേര്‍ച്ച; കുട്ടികളെ ആനപ്പുറത്ത് കയറ്റുന്നതിന് വിലക്ക്


ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ആനകളെ പങ്കെടുപ്പിക്കരുതെന്നും കാഴ്ചകളില്‍ കുട്ടികളെ ആനപ്പുറത്ത് കയറ്റരുതെന്നും തീരുമാനം. പള്ളിക്കമ്മറ്റി ഭാരവാഹികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, കാഴ്ചകള്‍ കൊണ്ടുവരുന്ന വിവിധ ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. ആനകള്‍ക്ക് യഥാസമയം ഭക്ഷണവും വിശ്രമവും നല്‍കണം. ആനപ്പുറത്ത് പരമാവധി മൂന്ന് പേര്‍ മാത്രമെ കയറാന്‍ പാടുള്ളുവെന്നും പോലീസ് നിര്‍ദ്ദേശിച്ചു. റോഡില്‍ പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെയും കാഴ്ചക്കിടയില്‍ മദ്യപിച്ച് പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്കെതിരെയും ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. ലോറികളിലും വലിയ വാഹനങ്ങളിലും സ്റ്റീരിയോ ഘടിപ്പിച്ച് വലിയ ശബ്ദത്തില്‍ പാട്ടുവെയ്ക്കുന്നത് നിരോധിച്ചു. കാഴ്ചക്കിടയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിതോരണങ്ങളോ ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ അനുവദിക്കില്ല.

മണത്തല ദാറുത്തലീം മദ്രസയില്‍ നടന്ന യോഗം ചാവക്കാട് സിഐ എസ്. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എസ്‌ഐ പി. അബ്ദുള്‍ മുനീര്‍, മണത്തല ജുമാ അത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഇസ്മയില്‍, സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. 28, 29 തിയ്യതികളിലാണ് മണത്തല ചന്ദനക്കുടം നേര്‍ച്ച.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍