വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110124

ഗുരുവായൂര്‍- നിയോജകമണ്ഡലത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നാളെ

ചാവക്കാട്:സമ്മതിദായകരുടെ ദേശീയദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്തവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ആദ്യമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്ത എല്ലാവരും അതതുപഞ്ചായത്തുകളിലെ വിതരണ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റണം.

ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണ കേന്ദ്രങ്ങള്‍ പഞ്ചായത്ത്, പോളിങ്ങ് സ്റ്റേഷന്‍ പരിധി, കാര്‍ഡ് വിതരണ കേന്ദ്രം എന്നീക്രമത്തില്‍: പുന്നയൂര്‍ക്കുളം-001-019 ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടിക്കാട്, പുന്നയൂര്‍ 020-039 എ.എം.യു.പി. സ്‌കൂള്‍ അകലാട്, വടക്കേക്കാട് 040-054 തിരുവളയന്നൂര്‍ ഹൈസ്‌കൂള്‍, പൂക്കോട് 055-075 ബഥനി കോണ്‍വെന്റ് എല്‍.പി.സ്‌കൂള്‍ കോട്ടപ്പടി, ഗുരുവായൂര്‍ നഗരസഭ 076-088 ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗുരുവായൂര്‍, ചാവക്കാട് നഗരസഭ 089-113 മിനി സിവില്‍സ്റ്റേഷന്‍ ചാവക്കാട്, കടപ്പുറം 114-128 വില്ലേജ് ഓഫീസ് കടപ്പുറം, ഒരുമനയൂര്‍ 129-134 എ.യു.പി.സ്‌കൂള്‍ ഒരുമനയൂര്‍, ഏങ്ങണ്ടിയൂര്‍ 135-150 സെന്റ് മേരീസ് എല്‍പിസ്‌കൂള്‍ ഏത്തായ് എന്നിവിടങ്ങളിലും മണലൂര്‍ നിയോജകമണ്ഡലത്തില്‍ തൈക്കാട് 001-008 രാജീവ്ഗാന്ധി കമ്മ്യൂണിറ്റി ഹാള്‍ ബ്രഹ്മകുളം, കണ്ടാണശ്ശേരി 009-024 ശ്രീകൃഷ്ണ കോളേജ് അരികന്നിയൂര്‍, ചൂണ്ടല്‍ 025-045 ഗവ.യു.പി.സ്‌കൂള്‍ കേച്ചേരി, എളവള്ളി 046-061 സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ചിറ്റാട്ടുകര, പാവറട്ടി 062-073 സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ പാവറട്ടി, മുല്ലശ്ശേരി 074-087 മുല്ലശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, വെങ്കിടങ്ങ് 088-104 വില്ലേജ് ഓഫീസ് വെങ്കിടങ്ങ്, വാടാനപ്പള്ളി 105-123 കമലാനെഹ്രു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൃത്തല്ലൂര്‍, മണലൂര്‍ 124-143 സെന്റ് തോമസ് യു.പി.എസ്. കാഞ്ഞാണി, അരിമ്പൂര്‍ 144-162 അരിമ്പൂര്‍ പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാള്‍.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍