വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110103

വിവാഹധനസഹായവിതരണം നാളെ

ചാവക്കാട്:ഖത്തര്‍ കെ.എം.സി.സി.കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ വിവാഹധനസഹായവിതരണവും മുസ്‌ലീം ലീഗ് ജനപ്രതിനികള്‍ക്കുള്ള സ്വീകരണവും ചൊവ്വാഴ്ച നടക്കും. വൈകീട്ട് മൂന്നിന് അഞ്ചങ്ങാടിയില്‍ നടക്കുന്ന സമ്മേളനം മുന്‍ എംഎല്‍എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ അഡ്വ.പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തും. നിര്‍ധനകുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിന് സഹായകരമായ രീതിയില്‍ സാന്ത്വനമേകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കെ.എം.സി.സി.നേതൃത്വം നല്‍കുന്നത്. എട്ട് ലക്ഷത്തോളം രൂപയാണ് വിവാഹധനസഹായമായി വിതരണം ചെയ്യുന്നത്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍