വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110103

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മതങ്ങള്‍ക്കതീതമായിരിക്കണം -ശിഹാബ് തങ്ങള്‍

ചാവക്കാട്:ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മതങ്ങള്‍ക്ക് അതീതമായിരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരുവത്രയില്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി വാദിനൂര്‍ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ ആരംഭിച്ച ഗില്‍ഡ് സ്‌പെഷല്‍ സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ക്ക് പരിശീലനവും വിദ്യാഭ്യാസവും നല്‍കാനുള്ള തീവ്രയജ്ഞം ഏറ്റവും പുണ്യം നിറഞ്ഞതാണ്. സഹോദരസമുദായത്തില്‍പ്പെട്ട വിബിത എന്ന കുട്ടിയടക്കം മൂന്നുപേരെ രജിസ്റ്ററില്‍ ചേര്‍ത്തുകൊണ്ടാണ് ശിഹാബ് തങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അഴീക്കോട് സ്വദേശി സൈഫുദ്ധീനുള്ള ധനസഹായം വിതരണം ചെയ്തു. സമസ്ത മുശാവറ അംഗം എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷനായി. കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംപിള്ളി, ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ്, എസ്.എം.കെ. തങ്ങള്‍, നാസര്‍ ഫൈസി തിരുവത്ര, പി.കെ. ചേക്കു, ഹംസ ഉസ്താദ് റംലി, ഡോ. കുഞ്ഞാമുട്ടി, ഡോ. രാമചന്ദ്രന്‍, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ല്യാര്‍, എം.വി. കുഞ്ഞിമുഹമ്മദ്, ആര്‍.പി. ബഷീര്‍, കെ.പി. ഷാനവാസ്, എം.ആര്‍. രാധാകൃഷ്ണന്‍, ഇന്ദിര രാമു, തേര്‍ളി നാരായണന്‍, ഡി.എം. ബഷീര്‍ ഫൈസി, ജലീല്‍ കൊരട്ടിക്കര, സത്താര്‍ ദാരിമി, ഇബ്രാഹിം ഫൈസി, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍