വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110218

വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് നാളെ തുടക്കം.

വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചക്ക് നാളെ (19/2/2011)തുടക്കം. രാവിലെ ആര്‍ കെ ജമാലുദീന്റെ വീട്ടില്‍ നിന്നും ആദ്യ കാഴ്ച ആരംഭിക്കും. തുടര്‍ന്ന് വിവിധ ക്ളബുകളുടെ നേതൃത്വത്തില്‍ കാഴ്ചകളുടെ വരവ് തുടങ്ങും. ഞായറാഴ്ച രാവിലെ എട്ടിന് വട്ടേകാട് മുത്തുണ്ണി തങ്ങളുടെ വസതിയില്‍ നിന്നുംആരംഭിക്കുന്ന താബൂത്ത് കാഴ്ച 11 മണിക്ക് ജാറം അങ്കണത്തിലെത്തും. ആലുംപറമ്പ് പള്ളി പരിസരത്ത് നിന്നും ആരംഭിക്കുന്ന കൊടികയറ്റ കാഴ്ച ജാറം അങ്കണത്തിലെത്തി 12.30 ന് കൊടിയേറ്റും. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണി വരെ കാഴ്ചകള്‍ ഉണ്ടാകുമെന്ന് ഭാരവാഹികളായ അറക്കല്‍ ഹംസ, ആര്‍ പി അഷറഫ്, എന്‍ ആലിമോന്‍, വി കുഞ്ഞുമുഹമ്മദ്, വി മെയ്തു, വി അബ്ദുള്‍കാദര്‍, എ ഇബ്രാഹിംകുട്ടി പറഞ്ഞു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍