വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110420

വിസാ പാസ്‌പോര്‍ട്ട് വിദേശത്ത് നഷ്ടമായാല്‍ പുതിയ വിസ വേണമെന്ന് മന്ത്രാലയം

ദുബൈ: തൊഴിലാളികളുടെ വിസയടിച്ച പാസ്‌പോര്‍ട്ട് രാജ്യത്തിന് വെളിയില്‍ നഷ്ടമായാല്‍ പുതിയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ചേര്‍ത്ത് വീണ്ടും വിസ സംഘടിപ്പിക്കണമെന്ന് തൊഴില്‍ മന്ത്രാലയം. ഈ വിധത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി കാണിച്ച് നടത്തുന്ന കൃത്രിമങ്ങള്‍ തടയുന്നതിനാണ് മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്.
അവധിക്ക് നാട്ടില്‍ പോകുന്ന ചില തൊഴിലാളികള്‍ സുഹൃത്തുക്കള്‍ക്ക് വിസയുള്ള പാസ്‌പോര്‍ട്ടുകള്‍ കൈമാറുകയും അവര്‍ ഫോട്ടോ മാറ്റിയൊട്ടിച്ച് രാജ്യത്ത് എത്തുകയും ചെയ്ത സംഭവങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവര്‍ കുറച്ചു നാള്‍ യു.എ.ഇയില്‍ തങ്ങിയ ശേഷം തിരിച്ചുപോവുകയും പിന്നീട് പാസ്‌പോര്‍ട്ടിന്റെ യഥാര്‍ഥ അവകാശികള്‍ തിരിച്ചെത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വരെ നടന്നിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വൃത്തങ്ങള്‍ സൂചന നല്‍കി.
ഇത്തരത്തില്‍ ഈയിടെ യു.എ.ഇയില്‍ ജോലി ചെയ്യുന്ന തൊഴിലാളി നാട്ടില്‍ അവധിയിലായിരുന്നപ്പോള്‍ അയാളുടെ സുഹൃത്ത് കൃത്രിമ ഫോട്ടോ വെച്ച് രാജ്യത്തെത്തുകയും ജബല്‍ അലിയില്‍ മരണപ്പെടുകയും ചെയ്തിരുന്നു. അധികൃതരുടെ പരിശോധനയില്‍ കൃത്രിമ രേഖ ചമച്ചാണ് ഇയാള്‍ യു.എ.ഇയില്‍ എത്തിയതെന്ന് ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന വിസയുള്ള പാസ്‌പോര്‍ട്ട് അധികൃതര്‍ റദ്ദാക്കി. എന്നാല്‍, ഈ പാസ്‌പോര്‍ട്ടിന്റെ യഥാര്‍ഥ അവകാശിയായ തൊഴിലാളിയുടെ സ്ഥാപനം ഇയാളുടെ പാസ്‌പോര്‍ട്ട് നാട്ടില്‍ നഷ്ടപ്പെട്ടെന്നും പുതിയ പാസ്‌പോര്‍ട്ടില്‍ വിസയടിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തള്ളുകയായിരുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പുതിയ പാസ്‌പോര്‍ട്ട് നമ്പറില്‍ വീണ്ടും തൊഴില്‍ വിസ നേടി വേണം രാജ്യത്ത് എത്താനെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. പാസ്‌പോര്‍ട്ട് മോഷ്ടിച്ചോ കടം വാങ്ങിയോ അധികൃതരുടെ കണ്ണുവെട്ടിച്ച് മറ്റുള്ളവര്‍ കടന്നുവരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.
അതിനിടെ, രാജ്യത്തിന് പുറത്ത് ആറ് മാസമെങ്കിലും പൂര്‍ത്തിയാക്കാതെ തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ചില സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ രാജ്യം വിട്ട ശേഷം സ്‌പോണ്‍സര്‍ അറിയാതെ പല തവണ രാജ്യത്തെത്തി തിരിച്ചുപോകുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവര്‍ മുമ്പ് രാജ്യം വിട്ട ദിവസം കണക്കാക്കി കാര്‍ഡ് റദ്ദ് ചെയ്യാന്‍ സാധ്യമല്ല. താമസ കുടിയേറ്റ വകുപ്പില്‍ നിന്ന് ലഭിക്കുന്ന ഒടുവിലെ യാത്രാ റിപ്പോര്‍ട്ട് കിട്ടിയാലെ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ഡ് റദ്ദാക്കാന്‍ കഴിയൂ എന്നും അധികൃതര്‍ വെളിപ്പെടുത്തി.
ഫ്രീ സോണ്‍ കമ്പനികളുടെ വിസയില്‍ വന്ന വിദേശികളെ പുറത്തുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തുന്നത് നിയമ ലംഘനമായി പരിഗണിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഒരേ സ്‌പോണ്‍സര്‍മാരാണ് എന്നതുകൊണ്ട് ഇത് നിയമപരമാവുന്നില്ല. ഇത്തരം തൊഴിലാളികളെ പിടികൂടിയാല്‍ അവര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്നും മന്ത്രാലയം താക്കീത് നല്‍കി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍