
ചാവക്കാട്: ബന്ധുവായ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തി, കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ഒരുമനയൂര്‍ കാട്ടത്തറയ്ക്കല്‍ പെരുമ്പോടത്ത് ഷാബിര്‍ (25) നെയാണ് ചാവക്കാട് സിഐ എസ്. ഷംസുദ്ദീന്‍, എസ്‌ഐ എം. സുരേന്ദ്രന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, സുരേന്ദ്രന്‍ മുല്ലശ്ശേരി, സഞ്ജയന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഇല്ലത്തെ പള്ളിക്കു സമീപത്താണ് അക്രമം നടന്നത്.
ഒരുമനയൂര്‍ സ്വദേശി കുറുപ്പേരി മാധവന്റെ മകന്‍ അനിലിനെ (ഗിരീഷ്) യാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗിരീഷും ഭാര്യയും കുട്ടിയും കൂടി ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് അക്രമം നടന്നത്. ഒരു വിവാഹച്ചടങ്ങിനിടെ ഗിരീഷിന്റെ ബന്ധുവായ യുവതിയോട് ഷാബിര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഷാബിര്‍ ഗിരീഷിനെ കുത്തിപ്പരിക്കേല്പിച്ചതെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment