വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110617

നാട്ടുകാര്‍ക്ക് ശല്യക്കാരനായ മരപ്പട്ടി ട്രാന്‍സ്‌ഫോര്‍മറിന് കീഴടങ്ങി

 : ഒരുമനയൂര്‍ മേഖലയില്‍ വീടുകളില്‍ വളര്‍ത്തുന്ന കോഴികളെ പിടിച്ചുതിന്ന് നാട്ടുകാരെ പൊറുതി മുട്ടിച്ചിരുന്ന മരപ്പട്ടി ഒടുവില്‍ ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറിന് കീഴടങ്ങി. ഒരുമനയൂര്‍ തൈക്കടവ് പ്രദേശത്ത് ദിവസങ്ങളായി മരപ്പട്ടി കോഴിക്കൂടുകളുടെ പഴുതുകളിലൂടെ കൂട്ടില്‍ കയറി നിരവധി കോഴികളെയാണ് കൊന്നൊടുക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ തൈക്കടവ് പള്ളിപ്പെട്ടിക്കടുത്തുള്ള ഇലക്ട്രിസിറ്റി ട്രാന്‍സ്‌ഫോര്‍മറിനുള്ളിലെ ഫ്യൂസുകള്‍ക്ക് മുകളിലാണ് മരപ്പട്ടിക്ക് ഷോക്കേറ്റത്. ഇലകട്രിസിറ്റി ജീവനക്കാരെത്തി മരപ്പട്ടിയെ പുറത്തെടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍