വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110630

കടലേറ്റം കനത്തു; തെങ്ങുകള്‍ കടപുഴകി

കടലേറ്റം കനത്തു; തെങ്ങുകള്‍ കടപുഴകി
ചേറ്റുവ: കടപ്പുറം അഞ്ചങ്ങാടി വളവില്‍ കടല്‍ക്ഷോഭം ശക്തമായി. കടല്‍ കരയിലേയ്ക്ക് കയറിയതിനെത്തുടര്‍ന്ന് നിരവധി തെങ്ങുകള്‍ കടപുഴകി. ടെറസ്സ് വീടുള്‍പ്പെടെ ഏതു നിമിഷവും കടല്‍ കവരുന്ന അവസ്ഥയിലാണ്. ഈ മേഖലയില്‍ ഭിത്തിയില്ലാത്തതാണ് കടലേറ്റം രൂക്ഷമാകാന്‍ കാരണം.

അഞ്ചങ്ങാടി വളവില്‍ നേരത്തെ കടലേറ്റത്തില്‍ രണ്ട് വീട് പൂര്‍ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് അഞ്ചുലക്ഷം മുടക്കി 200 മീറ്റര്‍ കരിങ്കല്‍ഭിത്തി കെട്ടാന്‍ തീരുമാനിച്ചെങ്കിലും ബാക്കി ഭാഗവും കടല്‍ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍