വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110810

വട്ടേക്കാട്:ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പുക. പരിഭ്രാന്തി പരത്തി

വട്ടേക്കാട്:നിറയെ യാത്രക്കാരുമായി പോകവേ സ്വകാര്യ ബസ്സിന്റെ എന്‍ജിനുള്ളില്‍നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. രാവിലെ 8.30 ന് കടപ്പുറം കറുകമാടില്‍നിന്നു യാത്രക്കാരുമായി എത്തിയ ദിവ്യ ബസ്സിന്റെ എന്‍ജിനില്‍നിന്നാണ് പുകയുയര്‍ന്നത്. പാലം കടന്നയുടന്‍ പുകയുയര്‍ന്നിരുന്നു. തുടര്‍ന്ന് ബസ് ടൗണില്‍ കൊണ്ടുവന്ന് നിര്‍ത്തി. മുന്‍വശത്തുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. പെട്ടെന്ന് ആളുകളെ പുറത്തിറക്കി ജീവനക്കാര്‍തന്നെ ബസ്സിന്റെ സാങ്കേതിക തകരാറ് പരിഹരിച്ചപ്പോഴാണ് ആശങ്ക ഒഴിഞ്ഞത്. ഇതിനിടെ ഈ ബസ്സില്‍നിന്നു യാത്രക്കാരി താഴെ വീണത് ജീവനക്കാര്‍ ശ്രദ്ധിച്ചില്ലെന്ന പരാതിയുമായി ഒരു സ്ത്രീ രംഗത്തെത്തിയതും ആശങ്ക വര്‍ദ്ധിപ്പിക്കാനിടയാക്കി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍