വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110828

തൃത്താല പമ്പ്ഹൗസിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ കുടിവെള്ള പദ്ധതിയുടെ തൃത്താല പമ്പ് ഹൗസിലെ വൈദ്യുതി ബന്ധം കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് പുനഃസ്ഥാപിച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതോടെ മേഖലയിലെ കുടിവെള്ള വിതരണം പുനരാരംഭിച്ചു. 64 ലക്ഷത്തിലധികം രൂപ കുടിശ്ശികയായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച കെ.എസ്.ഇ.ബി അധികൃതര്‍ കണക്ഷന്‍ വിച്ഛേദിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം നഗരസഭകളിലും ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. ചെറിയ പെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ കുടിവെള്ള വിതരണം മുടങ്ങുന്നത് ആളുകള്‍ക്ക് കൂടുതല്‍ ദുരിതമാവുന്ന സാഹചര്യത്തിലാണ് എം.എല്‍.എ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ടത്. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദുമായി ബന്ധപ്പെട്ടാണ് കണക്ഷന്‍ പുനസ്ഥാപിക്കാനുള്ള സാഹചര്യമൊരുക്കിയത്. ഓണം കഴിഞ്ഞേ പണം അടക്കാന്‍ കഴിയൂ എന്നായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ നിലപാട്. അടിയന്തര സാഹചര്യം മനസ്സിലാക്കിയ മന്ത്രി വൈദ്യുതി ഉടന്‍ പുനഃസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഓണം വരെ ഈ വിഷയത്തില്‍ വൈദ്യുതി വിച്ഛേദിക്കില്ളെന്ന് ഉറപ്പുവരുത്തിയതായി എം.എല്‍.എ പറഞ്ഞു. ഒന്നര കോടിയോളം കുടിശ്ശികയുള്ള പാവറട്ടി പദ്ധതിയുടെ പമ്പ് ഹൗസിലെ കണക്ഷനും ഏതു നിമിഷവും വിച്ഛേദിക്കാവുന്ന സാഹചര്യമായിരുന്നു. --------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍