വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110827

കഞ്ചാവ്: അഞ്ചങ്ങാടി സ്ത്രീയടക്കം രണ്ടുപേര്‍ പിടിയില്‍

ചാവക്കാട്: തീരഭാഗത്തെ കഞ്ചാവുമാഫിയ സംഘത്തിലെ സ്ത്രീയടക്കമുള്ള രണ്ടംഗസംഘത്തെ പോലീസ് പിടികൂടി. അഞ്ചങ്ങാടി പുളിക്കല്‍ വീട്ടില്‍ നാസര്‍ (35), അഞ്ചങ്ങാടി പണിക്കവീട്ടില്‍ സുഹറ (48) എന്നിവരെയാണ് ചാവക്കാട് എസ്ഐ എം. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നുരാവിലെ അറസ്റു ചെയ്തത്. ഏനാമാവ് റോഡില്‍ ബൈപാസ് ജംഗ്ഷനില്‍ കഞ്ചാവ് സുഹറയ്ക്ക് നാസര്‍ കൈമാറുന്നതിനിടയിലാണ് നാടകീയമായി പോലീസ് ഇരുവരെയും പിടികൂടിയത്. സംഘത്തില്‍നിന്നും 100 ഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. അഞ്ചങ്ങാടി, കടപ്പുറം, ചാവക്കാട് തീരമേഖലകളിലെ പ്രമുഖ കഞ്ചാവു വില്‍പ്പനക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. പാലക്കാട്ടുനിന്നും കൊണ്ടുവരുന്ന കഞ്ചാവ് ചില്ലറ വില്പനക്കാര്‍ക്ക് കൈമാറുന്നത് നാസറാണ്. ലോട്ടറി കച്ചവടത്തിന്റെ മറവിലാണ് സുഹറ കഞ്ചാവിന്റെ ചില്ലറ വില്പന നടത്തുന്നത്. നാസര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കഞ്ചാവ് വില്‍പ്പന കേസിലും ഇയാളെ മുമ്പും പിടികൂടിയിട്ടുണ്ട്. ബൈപാസ് ജംഗ്ഷനില്‍ കഞ്ചാവ് കൈമാറ്റം നടക്കുന്നുണ്െടന്ന രഹസ്യവിവരം ചാവക്കാട് സിഐ കെ.ടി. സലിന്‍കുമാറിനു ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് കെണിയൊരുക്കി സംഘാംഗങ്ങളെ പിടികൂടിയത്. പ്രതികളെ ഇന്ന് ഉച്ചതിരിഞ്ഞ് കോടതിയില്‍ ഹാജരാക്കും. സിവില്‍ പോലീസ് ഓഫീസര്‍മാരായ രമണന്‍, സാജന്‍, സൈറബാനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍