വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110905

കടപ്പുറം പഞ്ചായത്തിലെ കടലേറ്റ പ്രദേശം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

ചാവക്കാട്: തൃശ്ശൂര്‍ എംപി പി.സി. ചാക്കോയുടെ നിര്‍ദേശപ്രകാരം ഇറിഗേഷന്‍വകുപ്പ് ഉദ്യോഗസ്ഥസംഘം കടലേറ്റം അനുഭവപ്പെടുന്ന കടപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കടപ്പുറം പഞ്ചായത്തിലെ നാല് കിലോമീറ്ററോളം പ്രദേശത്തെ പല സ്ഥലങ്ങളിലും കടല്‍ഭിത്തി ഗുരുതരമായി തകര്‍ന്നതായി സംഘം വിലയിരുത്തി. തീരദേശവാസികള്‍ക്ക് ആശ്വാസം പകരുന്നതിനായി കരിങ്കല്‍കൊണ്ട് ചെറിയ ഭിത്തികള്‍ തീര്‍ത്ത് സംരക്ഷണം നല്‍കുമെന്ന് സംഘം പറഞ്ഞു. മഴവന്നതുമൂലം കല്ല് ലഭ്യമല്ലാത്തതാണ് കടല്‍ഭിത്തി നിര്‍മാണത്തിന് കാലതാമസം നേരിട്ടതെന്നും സംഘം പറഞ്ഞു. പ്രശ്‌നങ്ങള്‍ എം.പി. വഴി മുഖ്യമന്ത്രിയുടെയും വകുപ്പ്മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ട് നല്‍കുമെന്നും സംഘം പറഞ്ഞു. ഇറിഗേഷന്‍ തൃശ്ശൂര്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജോര്‍ജ് ജോസഫ്, അസി.എക്‌സി.എന്‍ജിനീയര്‍മാരായ സുരേഷ്‌കുമാര്‍, പുഷ്പരാജ്, ജോഷി, അസി. എന്‍ജിനീയര്‍മാരായ സിജി, ജെയിംസ്, ലൂയിസ്, ഓവര്‍സിയര്‍ പുഷ്‌കരന്‍ എന്നിവരടങ്ങിയ സംഘം കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ഇബ്രാഹിം, ബ്ലോക്ക്പഞ്ചായത്ത് അംഗം പി.എം. മുജീബ്, തദ്ദേശിയരായ കുടുംബങ്ങള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യും.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍