വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110902

കടപ്പുറം പഞ്ചായത്തില്‍ കടല്‍ക്ഷോഭം

ചേറ്റുവ: കടപ്പുറം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചേറ്റുവ ചുള്ളിപ്പാടം, അടിതിരുത്തി, വട്ടേക്കാട്, കറുകമാട്, നോളിറോഡ്, ഇരട്ടപ്പുഴ പ്രദേശങ്ങള്‍ വെള്ളത്തിലായി. മഴയും ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ഇവിടെ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.കടപ്പുറം പഞ്ചായത്തിലെ അഴിമുഖം ഒമ്പതാം വാര്‍ഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ പോണത്ത് ഉമ്മര്‍മോന്റെ ഓടുമേഞ്ഞ വീടിന് മുകളിലും മഠത്തില്‍ കൃഷ്ണന്റെ വീടിന് മുകളിലേയ്ക്കും തെങ്ങുകള്‍ വീണു. വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. മൂസ റോഡ് ഭാഗത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തെങ്ങുകളും വീടുകളും ഭീഷണിയിലായി. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍പ്പെട്ട പല ഭാഗങ്ങളിലും ചുഴലിക്കാറ്റ് മൂലം നിരവധി തെങ്ങുകളും വാഴകളും മറ്റു മരങ്ങളും കടപുഴകി വീണു. ചേറ്റുവ ജി.എം.യു.പി. സ്‌കൂളിന് മുന്‍വശം എന്‍.എച്ച്.റോഡരികില്‍ നിന്നിരുന്ന ചീനിമരം റോഡിലേയ്ക്ക് വീണതുമൂലം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പല ഭാഗങ്ങളിലും നിരവധി വീടുകള്‍ വെള്ളത്തിലാണ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍