വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111025

നിര്‍മാണച്ചെലവ്‌ വെറും 4രൂപ;കുപ്പിവെള്ളം വില്‍ക്കുന്നതു16രൂപയ്‌ക്ക്

വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന മലയാളിക്ക്‌ ചുട്ടുപൊള്ളുന്ന വെയിലില്‍ പച്ചവെള്ളം കുടിക്കണമെങ്കിലും ഇനി വിയര്‍ക്കേണ്ടിവരും. പകര്‍ച്ചവ്യാധി ഭീഷണി നില നില്‍ക്കുന്ന സാഹചര്യം മുതലെടുത്ത്‌ കുടിവെള്ള നിര്‍മാണ കമ്പനികള്‍ വെള്ളത്തിന്റെ വില കൂട്ടി. ഇപ്പോള്‍ തന്നെ നിര്‍മാണച്ചെലവിന്റെ മൂന്നിരട്ടി വില ഈടാക്കി കൊള്ളലാഭം കൊയ്യുന്നതിനു പിന്നാലെയാണ്‌ ഇപ്പോഴത്തെ വില വര്‍ധന. ലിറ്ററൊന്നിന്‌ ഒരുരൂപ മുതല്‍ മൂന്നുരൂപ വരെയാണ്‌ വര്‍ധിപ്പിച്ചത്‌. പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂടുതലായി കുപ്പിവെള്ളം ഉപയോഗിക്കുന്നതും,ശബരിമല തീര്‍ഥാടനകാലം അടുത്തു വരുന്നതും മുന്നില്‍ കണ്ടാണ്‌ വില വര്‍ധന. പന്ത്രണ്ടു രൂപമുതല്‍ പതിനാലു രൂപ വരെയായിരുന്ന കുടിവെള്ളത്തിനു ലിറ്ററിനു പതിനാറു രൂപവരെയാണ്‌ പുതുക്കിയ വില. ഐ.എസ്‌.എമാര്‍ക്കുള്ള എഴുപതു കുടിവെള്ള നിര്‍മാണ കമ്പനികളാണ്‌ ഇപ്പോള്‍ സംസ്‌ഥാനത്തുള്ളത്‌. ഇതില്‍ മുന്‍നിര കമ്പനികളെല്ലാം വിലവര്‍ധന നടപ്പിലാക്കിക്കഴിഞ്ഞു. ഐ.എസ്‌.ഐ മാര്‍ക്കുള്ള കമ്പനികള്‍ അഞ്ചുഘട്ടങ്ങളിലായി വെള്ളം ശുദ്ധീകരിച്ചശേഷമാണ്‌ വിപണിയിലെത്തിക്കുന്നതെന്നാണ്‌ അവകാശവാദം. നിലവില്‍ ഒരു ലിറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ച്‌ കുപ്പിയിലാക്കുമ്പോള്‍ കമ്പനിക്കുണ്ടാകുന്ന ചെലവ്‌ മൂന്നു രൂപ മുതല്‍ നാലു രൂപ വരെ മാത്രമാണ്‌. ഇതു കടകളിലെത്തിക്കുമ്പോള്‍ അഞ്ചുരൂപ മുതല്‍ ആറുരൂപ വരെ ചെലവാകുന്നു. ഇതാണ്‌ പതിനാറു രൂപയ്‌ക്കു വരെ വിറ്റഴിക്കുന്നത്‌. സാഹചര്യം മുതലെടുത്ത്‌ വ്യാജന്‍മാരും വിപണിയിലെത്തിയിട്ടുണ്ട്‌. മുന്‍നിര കമ്പനികളുടെ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ്‌ ഇത്തരം വ്യാജന്‍മാര്‍ വിപണിയിലെത്തിയിരിക്കുന്നത്‌. കുടിവെള്ളം വില്‍പ്പന നടത്തുമ്പോള്‍ എടുക്കേണ്ട യാതൊരു മുന്‍കരുതലും ഇവര്‍ സ്വീകരിക്കുന്നില്ല. കുടിവെള്ള കുപ്പിക്ക്‌ പുറത്ത്‌ നിര്‍മിക്കുന്ന കമ്പനിയുടെ മുഴുവന്‍ വിലാസവും വിലയും ഫോണ്‍ നമ്പരും രേഖപ്പെടുത്തണമെന്നാണ്‌ നിയമം. നിര്‍മിക്കുന്ന തീയതിമുതല്‍ ആറുമാസം വരെമാത്രമാണ്‌ ഇവ വിറ്റഴിക്കാവൂ എന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ പല കമ്പനികളും ഇത്‌ പാലിക്കാറില്ല

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍