വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111015

ചേറ്റുവ - കോട്ടപ്പുറം ടോള്‍ നിര്‍ത്തലാക്കുക.. !

ചേറ്റുവ - കോട്ടപ്പുറം ടോള്‍ നിര്‍ത്തലാക്കുക.. ! ദയവു ചെയ്തു ഇത്  ജനശ്രദ്ധയാകര്‍ഷിപ്പിക്കുക....!​!
# ടോള്‍ അഥവാ കൊള്ളയടി... 25 വര്ഷം നിരന്തരം ടോള്‍ പിരിക്കുക, അതും ദിവസം തോറും കടന്നു പോകുന്ന നിരവധി വാഹനങ്ങളില്‍ നിന്നും. എന്നിട്ടും കോട്ടപ്പുറം-ചേറ്റുവ പാലങ്ങള്‍ നിര്‍മിക്കാന്‍ ചെലവായ തുക പിരിഞ്ഞു കിട്ടിയിട്ടില്ലത്രേ.! എന്നാല്‍ പാലം നിര്‍മിക്കാന്‍ ചെലവായ തുകയെത്ര? ഇത് വരെ പിരിഞ്ഞു കിട്ടിയതെത്ര? ഇനിയും പിരിഞ്ഞു കിട്ടാനുള്ള തുകയെത്ര? ഇതൊക്കെ അന്വേഷിക്കാന്‍ ആര്‍ക്കെവിടെ നേരം.. എന്തിനീ പോല്ലാപ്പിനു നില്‍ക്കണം... എമാന്മാര്‍ സ്റ്റോപ്പ്‌ പറയും, കയ്യിലുള്ള തുട്ടെടുത്തു കൊടുത്തു സ്ഥലം കാലിയാക്കും. ഇത്രോയെക്കെയെ സാധാരണക്കാരന്‍ ചെയ്യൂ എന്ന് അധികൃതര്‍ക്ക്‌ അറിയാം. അതിനാല്‍ ഇനിയും ലേലം നടക്കും, കരാറുകാര്‍ വരും, രാപ്പകല്‍ ഭേദമില്ലാതെ ടോള്‍ പിരിവു തുടരും... സുഹൃത്തേ ഇതിനയല്ലേ കൊള്ള എന്ന് വിളിക്കുന്നത്? ഈ കൊള്ള ഇനിയും തുടരാന്‍ നാം അനുവദിക്കെണ്ടതുണ്ടോ? * കണക്കും കളികളും* ചേറ്റുവ പാലത്തിന്‍റെ മൊത്തം നിര്‍മ്മാണ ചെലവ് 4 കോടി 1.17 ലക്ഷം രൂപയാണെന്നാണ് ഔദ്യോഗിക രേഖ. കൊട്ടപ്പുറത്തിന്‍റെത് 6 കോടി 82.34 ലക്ഷം. മൊത്തം ചെലവ് 10 കോടി 83.51 ലക്ഷം. പാലങ്ങള്‍ക്ക് നിര്‍മ്മാണ ചെലവും നിശ്ചിത ശതമാനം പലിശയും ചേര്‍ന്ന തുക ഈടാക്കുന്നത് വരെ ടോള്‍ പിരിക്കാം എന്ന 1976ലെ നാഷണല്‍ ഹൈവേ നിയമപ്രകാരം 26-04-1986ല്‍ ടോള്‍ പിരിവു തുടങ്ങിയത് പൊതുമരാമത് വകുപ്പാണ്.. 1987 മാര്‍ച്ച് മാസം വരെ തുടര്‍ന്ന ഈ ടോള്‍ പിരിവു പിന്നീടങ്ങോട്ട് ലേലത്തിലൂടെ സ്വകാര്യകമ്പനികളെ എല്പിക്കുകയാണ് ചെയ്തത്... * വിവരാവകാശ നിയമ പ്രകാരം ലഭിച്ചത് താഴെ...* ടോള്‍ പിരിവിലൂടെ ലഭിച്ച തുക : 1986 ഏപ്രില്‍ - 1987 മാര്‍ച്ച് (വകുപ്പ് തല പിരിവ്) - തുക അവ്യക്തം... 1987 ഏപ്രില്‍ - 1994 മാര്‍ച്ച് (ലേലം) - 1,50,96,016/- 1994 ഏപ്രില്‍ (വകുപ്പ് തല പിരിവ്) - തുക അവ്യക്തം... 1994 മെയ്‌ - 1998 മാര്‍ച്ച് (ലേലം) - 3,10,79,851/- 1998 ഏപ്രില്‍ 1 മുതല്‍ 17 (വകുപ്പ് തല പിരിവ്) - തുക അവ്യക്തം... 1998 ഏപ്രില്‍ 18 മുതല്‍ 2010 ജൂലായ്‌ 31 (ലേലം) - 13,59,25,401/- മൊത്തം ലേലത്തുക -18,21,01,268/- ഈ പതിനെട്ടു കോടിയോടൊപ്പം ആദ്യ വര്‍ഷത്തിലും ഇടവേളകളിലും PWD നേരിട്ട് നടത്തിയ കളക്ഷനും ചേര്‍ത്താല്‍ ഇരുപതു കോടിയിലധികം ഇതിനകം പിരിച്ചു കഴിഞ്ഞിരിക്കുന്നു...01-08-2010​ മുതല്‍ 11-09-2010 വരെ ടോള്‍ പിരിവ്, ലേലത്തില്‍ വിറ്റതു ആഴ്ച്ചക്ക് 3,30,200/- രൂപക്കാണെന്നത് ഈ പാലങ്ങള്‍ എത്ര നല്ല കറവപ്പശുവാണെന്നതിനു ഒന്നാന്തരം സാക്ഷ്യമാകുന്നു....15 വര്‍ഷമോ, നിര്‍മ്മാണ ചെലവ് ഒത്തു കിട്ടിയാല്‍ അതിനു മുമ്പോ ടോള്‍ പിരിവ് നിര്‍ത്തുമെന്ന് പറഞ്ഞവര്‍ 25 വര്‍ഷമായിട്ടും അതു തുടര്‍ന്ന് കൊണ്ടിരിക്കുന്നത് ഈ അക്ഷയപാത്രം കൈവിട്ടു കളയാനാവാത്തതുകൊണ്ടായിരിക്കണം .. * പുതിയ നിയമവും പഴയ നിയമവും * തെറ്റിദ്ധരിക്കേണ്ട, വേദപുസ്തകത്തില്‍ മാത്രമല്ല ടോള്‍ പിരിവിന്‍റെ കാര്യത്തിലും പുതിയ നിയമവും പഴയനിയമവും ഉണ്ടെന്നാണ് അധികാരികളുടെ ഭാഷ്യം... 25 വര്‍ഷമായില്ലേ നിര്‍മാണ ചെലവ് പിരിഞ്ഞു കിട്ടിയില്ലേ ഇനിയെങ്കിലും ഇത് നിര്‍ത്തിക്കൂടെ എന്ന് ചോദിച്ചാല്‍ ഉടനെ അധികൃതര്‍ പറയുക പുതിയ നിയമത്തെ കുറിച്ചാണ്... 1976ലെ നാഷണല്‍ ഹൈവേ നിയമം കാലഹരണപ്പെട്ടുവെന്നും 12-06-2008ലെ F. No. RW/NH-12037/346/2008 KL(P7) പ്രകാരമുള്ള നിയമമാണ് ഇനി ബാധകമെന്നുമാണ് അവര്‍ പറയുക. എന്ന് വെച്ചാല്‍ പിരിച്ചു തുടങ്ങിയ ടോളൊന്നും ലോകാവസാനം വരെ നിര്‍ത്തുകയില്ല ! പാലം പഴയതായാലെന്താ നിയമം പുതിയതല്ലേ...!! ടോള്‍ കൊടുത്തു കൊണ്ടേയിരിക്കാം ... * പോരാട്ടമോ ? കീഴടങ്ങലോ ? സഞ്ചാര സ്വാതന്ത്ര്യത്തെ കുറിച്ച വര്‍ത്തമാനമൊക്കെ ഇവിടെ നിരര്‍ത്ഥമാകുകയാണ്.. പൌരന്‍റെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയാണ് ഭരണകൂടം ചെയ്യേണ്ടത്... അതിനു വേണ്ടിയാണല്ലോ റോഡ്‌ ടാക്സ്‌, വാഹന നികുതിയൊക്കെ നല്കുന്നത്.... എങ്കിലും പൌരനെ പിഴിയുമെന്നാണ് കാലവധിയില്ലാതെ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ടോളുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്... ഇവിടെ നമ്മുക്ക് എല്ലാം നിശബ്ദമായി സഹിക്കാം അല്ലെങ്കില്‍ ശക്തമായ സമരപോരാട്ടങ്ങളിലൂടെ ഈ ജനവിരുദ്ധ നയങ്ങളെ തിരുതുകയുമാവാം...വേണ്ടത് നമ്മുടെ ഇച്ചാശക്തിയാണ്...ചേറ്റുവ - കോട്ടപ്പുറം ടോളുകള്‍ക്കെതിരെ സമരങ്ങള്‍ നടന്നിട്ടില്ലെന്നല്ല... പക്ഷെ അധികാരികളുടെ സജീവ ശ്രധയാകര്ഷിക്കുവാന്‍ മാത്രം അവ വിപുലവും ജനകീയവുമായിരുന്നില്ല.. ശക്തമായ ജനകീയ മുന്നേറ്റങ്ങലുണ്ടാവുകയാണെങ്കില​്‍ ഈ ടോളുകള്‍ അവസാനിപ്പിക്കാം എന്നതാണ് അനുഭവ പാഠം.. പൊന്നാനി ടോള്‍ നിര്‍ത്തി വെച്ചത് ഇതിനൊരുദാഹരണമാണ്....

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍