വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111013

മോഷണം: മൂന്ന് തമിഴ്‌യുവതികള്‍ അറസ്റ്റില്‍

ചാവക്കാട്: മോഷണക്കുറ്റത്തിന് മൂന്ന് തമിഴ്‌യുവതികളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സേലം കിളിയൂര്‍ സ്വദേശി ഭാഗ്യലക്ഷ്മി (27) സേലം ഉള്ളുത്തൂര്‍പേട്ട സ്വദേശികളായ മീനാക്ഷി (25), മീര (21) എന്നിവരെയാണ് ചാവക്കാട് എസ്‌ഐ എം. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് സിഐ കെ. സുദര്‍ശന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘത്തിന് വിവരം കൈമാറുകയായിരുന്നു. പാലയൂര്‍ കോണ്‍വെന്റ് റോഡില്‍ വെച്ച് പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അറസ്റ്റ്. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന വസ്തുക്കളും പോലീസ് പിടികൂടി. ഗുരുവായൂര്‍ സ്വദേശിയുടെ ഗോഡൗണ്‍ പൊളിച്ചെടുത്ത വസ്തുക്കളായിരുന്നു ചാക്കുകളില്‍. ഇലക്ട്രിക് മോട്ടോര്‍, കേബിള്‍, കോണ്‍ക്രീറ്റ് കമ്പികള്‍, അറുത്തതും പൊളിച്ചതുമായ പൂട്ടുകള്‍, പാത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍പ്പെടുന്നു. പ്രതികളെ ചാവക്കാട് കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍