ഗുരുവായൂര്‍: തൃത്താല പമ്പ് ഹൗസിലെ ട്രാന്‍സ്‌ഫോര്‍മര്‍
തകരാറിലായി. ഇതേ തുടര്‍ന്ന് പമ്പിങ് നിലച്ചതിനാല്‍ ഗുരുവായൂര്‍, കുന്നംകുളം,
ചാവക്കാട് നഗരസഭകളിലും കടപ്പുറം ഒരുമനയൂര്‍ പഞ്ചായത്തുകളിലും ഞായറാഴ്ച കുടിവെള്ളം
മുടങ്ങും.
ശനിയാഴ്ച വൈകീട്ടാണ് ട്രാന്‍സ്‌ഫോര്‍മര്‍ കേടായത്.
ഗുരുവായൂര്‍ ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള ട്രാന്‍സ്‌ഫോര്‍മറാണിത്. വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ഇത് അറ്റകുറ്റപ്പണി നടത്തിയാലും പമ്പിങ്ങിന് സമയം എടുക്കുമെന്നതിനാല്‍ കുടിവെള്ള വിതരണം പെട്ടെന്ന് പുനഃസ്ഥാപിക്കാനുമാകില്ല.
തൃത്താല പമ്പ് ഹൗസിലുള്ള വൈദ്യുതി ഉപകരണങ്ങളെല്ലാം വളരെക്കാലം മുമ്പ് സ്ഥാപിച്ചിട്ടുള്ളതാണ്. അതിനാല്‍ ഇടക്കിടെ തകരാര്‍ പതിവാണ്. കഴിഞ്ഞയാഴ്ചയും ഇങ്ങനെ സംഭവിച്ചിരുന്നു.
തൃത്താലയിലെ പമ്പ് ഹൗസുകളില്‍ യന്ത്രങ്ങളെല്ലാം മാറ്റി സ്ഥാപിക്കാന്‍ പദ്ധതി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ല. കഴിഞ്ഞദിവസം ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയ വാട്ടര്‍ അതോറിറ്റി എം.ഡി. അശോക്കുമാര്‍ സിങ് തൃത്താല പമ്പ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പഴയ യന്ത്രങ്ങളുടെ കാര്യം എം.ഡി.യുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.

No comments:
Post a Comment