വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20111121

രൂപയുടെ തകര്‍ച്ച സര്‍വകാല റെക്കോഡിലേക്ക്

രൂപയുടെ തകര്‍ച്ച സര്‍വകാല റെക്കോഡിലേക്ക്

  രൂപയുടെ തകര്‍ച്ച സര്‍വകാല റെക്കോഡിലേക്ക്
റിയാദ്: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച സര്‍വകാല റെക്കോഡിലേക്ക്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപ ഇന്നലെയും കനത്ത ഇടിവാണ്് നേരിട്ടത്. യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതോടൊപ്പം ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ച്ച നേരിട്ടുതുടങ്ങിയതോടെ രൂപയുടെ വരുംദിവസങ്ങളിലെ പ്രകടനം പ്രവചനാതീതമായിരിക്കുകയാണ്.
ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് യു.എസ് ഡോളറിന് 52.22 രൂപ നല്‍കേണ്ടി വന്നത്. ഇന്നലെയും കുറഞ്ഞ സമയത്തേക്ക് ഇതേ നിരക്കിലെത്തിയ രൂപ വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു ഡോളറിന് 52.15 എന്നതിലേക്ക് തിരിച്ചുവന്നു. ഈ വര്‍ഷത്തെ രൂപയുടെ മൂല്യശോഷണം ഇതോടെ 16 ശതമാനത്തിന് മുകളിലെത്തി. രൂപയുടെ വിനിമയം തകര്‍ച്ചയുടെ പഴയ റെക്കോഡ് മറികടക്കുമോയെന്നാണ് സാമ്പത്തിക നിരീക്ഷകരും ലോകവിപണിയും ഉറ്റുനോക്കുന്നത്. മൂല്യശോഷണം തടയുന്നതിന് യു.എസ് ഡോളര്‍ വില്‍പന നടത്തുന്നതുള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണമെന്നാണ് സൌദിയിലെ പ്രമുഖ ബാങ്കിലെ സാമ്പത്തിക നിരീക്ഷകനായ വി.പി.എ. റഹ്മാന്‍ പ്രതികരിച്ചത്. റിസര്‍വ് ബാങ്കിന്റെ തുടര്‍നടപടികള്‍ ഫലപ്രദമായില്ലെങ്കില്‍ രൂപയുടെ തകര്‍ച്ച ഇനിയും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രൂപയുടെ തകര്‍ച്ച തിങ്കളാഴ്ച ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയത്തിലും പ്രകടമായി. രാവിലെ 13.60 ആയിരുന്ന സൌദി റിയാലിന്റെ വിനിമയമൂല്യം വൈകുന്നേരത്തോടെ 13.92 ആയി ഉയര്‍ന്നു. 13.94 ആയിരുന്ന യു.എ.ഇ ദിര്‍ഹം വൈകുന്നേരത്തോടെ 14.21ലേക്കും ഖത്തര്‍ റിയാലിന്റെ മൂല്യം 14.34 ലേക്കും ഉയര്‍ന്നു. ഒരു ദശകത്തിനിടെ 2009 മാര്‍ച്ചില്‍ ഒരിക്കല്‍ മാത്രമാണ് രൂപയുമായി ഗള്‍ഫ് കറന്‍സികളുടെ മൂല്യം ഇത്ര വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ഒരു റിയാലിന് 13.92ആയി റിയാലിന്റെ മൂല്യം ഉയര്‍ന്നതോടെ സൌദിയിലെ റെമിറ്റന്‍സ് സെന്ററുകളും വിനിമയ നിരക്കില്‍ മാറ്റംവരുത്തി. ഒരു റിയാലിന് 13.70 രൂപ (ഇന്‍ജാസ്) 13.48 രൂപ (തഹ്വീല്‍ അല്‍ രാജ്ഹി ) 13.60^ 13.78 രൂപ (റിയാദ് ബാങ്ക്) എന്നിങ്ങനെയാണ് വിവിധ ബാങ്കുകളിലെ ഇന്നലത്തെ വിനിമയ നിരക്ക്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍