വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111123

ചാവക്കാട് ജയില്‍ഭിത്തി തകര്‍ച്ചാഭീഷണിയില്‍

ചാവക്കാട്: ചാവക്കാട് സബ്ജയിലിന്‍െറ ചുറ്റുമതിലിന്‍െറ പിറകുവശത്തെ വിള്ളല്‍ ഭീതിപരത്തുന്നു.ഏതുനിമിഷവും വീഴാവുന്ന അവസ്ഥയില്‍ 15 അടിയിലേറെ ഉയരമുള്ള ഭീമന്‍ മതിലിന്‍െറഅവസ്ഥയില്‍ ആശങ്കാകുലരാണ് സബ്ജയില്‍ ജീവനക്കാര്‍. ജില്ലയില്‍ വിയ്യൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച മതില്‍ നിരവധി തവണ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 2002ല്‍ മതിലിന്‍െറ 40 മീറ്ററോളം വരുന്ന ഭാഗം തകര്‍ന്നുവീണിരുന്നു. സമീപത്തെ അമ്പലത്തുവീട്ടില്‍ മുഹമ്മദുകുട്ടിയുടെ വീടിനോട് ചേര്‍ന്ന ബാത്ത്റൂമും വിറകുപുരയും അന്ന് പൂര്‍ണമായും തകര്‍ത്തു. അടിയന്തരമായി രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ പെട്ടെന്ന് അനുവദിച്ചതിനാല്‍ ഒരുമാസത്തിനകം തകര്‍ന്ന മതില്‍ പുനര്‍നിര്‍മിച്ചു.മുഹമ്മദുകുട്ടിക്ക് വന്ന നാശനഷ്ടത്തിന് സര്‍ക്കാര്‍ 15,000 രൂപ അനുവദിച്ചിരുന്നു. ഈ സംഖ്യ ഒമ്പത് വര്‍ഷമായിട്ടും മുഹമ്മദുകുട്ടിക്ക് ലഭിച്ചിട്ടില്ല. തഹസില്‍ദാര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി അന്നത്തെ അണ്ടര്‍ സെക്രട്ടറി ഗീതാകുമാരി മുഹമ്മദ്കുട്ടിക്ക് പണം അനുവദിച്ചുകൊണ്ട് അയച്ച ഉത്തരവുമായി ഇനി കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫിസുകളില്ല.കാലകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് മതിലിന്‍െറ ജീര്‍ണതക്കും അപകടാവസ്ഥക്കും കാരണം. സബ്ജയിലിന്‍െറ അപകടകരമായ മതിലിന്‍െറ പുറത്ത് നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്‍െറ കാര്‍ പാര്‍ക്കിങ് സ്ഥലമാണുള്ളത്. മതില്‍ അപകടാവസ്ഥയിലായതിനാല്‍ വാഹനങ്ങള്‍ ഇപ്പോള്‍ അവിടെ പാര്‍ക്ക് ചെയ്യുന്നില്ല. സബ്ജയിലിന്‍െറ മതിലിന്‍െറയും മറ്റുമുള്ള ശോച്യാവസ്ഥ സംബന്ധിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂപ്രണ്ട് അറിയിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍