വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20120103

മുനയ്ക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്റര്‍ തുറമുഖമാക്കും -മന്ത്രിചാവക്കാട്: മുനയ്ക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്റര്‍ തുറമുഖമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫിഷ്‌ലാന്‍ഡിങ് സെന്ററിന്റെ ശോച്യാവസ്ഥ അറിഞ്ഞ മന്ത്രി സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു. ഹാര്‍ബര്‍ സംബന്ധമായ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി അടിയന്തരമായി സംസാരിച്ച് നടപടി സ്വീകരിക്കും. ഫിഷ്‌ലാന്‍ഡിങ് സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൂന്ന് കോടിയോളം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

ഇതിന്റെ പണി ഉടന്‍ ആരംഭിക്കും. മുസ്‌ലിം ലീഗ് നേതാവ് പി.വി. അബ്ദുള്‍ വഹാബ്, മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി സി.എച്ച്. റഷീദ്, എസ്.ടി.യു. ജില്ലാ പ്രസിഡന്റ് പി.എ. ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. മുജീബ്, പഞ്ചായത്തംഗം പൂക്കോയ തങ്ങള്‍, ഹാര്‍ബര്‍ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ സിദ്ധി, പി.സി. കോയമോന്‍, എം.എം. സിദ്ധിഖ്, പി.കെ. ബഷീര്‍, വി.പി. മന്‍സൂര്‍ അലി എന്നിവര്‍ ഹാര്‍ബറിലെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
blog comments powered by Disqus

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍